സാധാരണയായി നമ്മളില്‍ പലരും സോക്‌സില്ലാതെ ഷൂസ് ധരിക്കുന്ന ശീലമുണ്ട്. പ്രത്യേകിച്ച് യുവാക്കളില്‍. സമീപകാലത്താണ് ഇതൊരു ട്രെന്‍ഡായി മാറിയത്. എന്നാൽ സോക്‌സില്ലാതെ ഷൂസ് ധരിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ഡോക്‌ടര്‍മാര്‍ പറയുന്നത്. കാലില്‍ ദുര്‍ഗന്ധം, അണുബാധ, കുമിളകള്‍ എന്നീ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നത്.
ശരീരത്തില്‍ ഏറ്റവും കൂടുതല്‍ വിയര്‍പ്പ് വരുന്ന ഭാഗങ്ങളില്‍ ഒന്നാണ് കാലുകള്‍. കൂടാതെ ദിവസം മുഴുവന്‍ ഷൂസ് ധരിക്കുന്നത് കാലുകൾ കൂടുതൽ വിയർക്കാൻ കാരണമാകുന്നു. അതുകൊണ്ട് ദുര്‍ഗന്ധം തടയാനും, പാദങ്ങള്‍ ഈര്‍പ്പം തട്ടാതെയാക്കാനും ഏറ്റവും നല്ല പരിഹാരം സോക്‌സ് ധരിക്കുന്നതാണ്.
സോക്‌സില്ലാതെ ഷൂസ് ധരിക്കുന്നവര്‍ ഇന്ന് കൂടുതലാണ്. അങ്ങനെയുള്ളവരില്‍ അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ചിലരുടെ ചര്‍മ്മം വളരെ സെന്‍സിറ്റീവ് ആയിരിക്കും. അങ്ങനെയുള്ളവര്‍ സോക്‌സില്ലാതെ ഷൂസ് ധരിക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശിക്കുന്നത്. അതേസമയം പലര്‍ക്കും കാലില്‍ വിയര്‍പ്പ് ഉണ്ടാക്കും. ഇതിനെ ഹൈപ്പര്‍ഡ്രോസിസ് എന്നാണ് പറയുന്നത്. ഇത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.
അമിതമായി ഉണ്ടാക്കുന്ന വിയര്‍പ്പ് ഫംഗസ് അണുബാഘ, ദുര്‍ഗന്ധം, ചര്‍മ്മ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. സോക്‌സില്ലാതെ ഷൂസ് ധരിക്കുന്ന ചിലരുടെ കാലില്‍ കുമിളകള്‍ ഉണ്ടാവാറുണ്ട്. അത്തരം സാഹചര്യത്തില്‍ ഷൂസ് ധരിക്കുന്നവര്‍ ഈ പ്രശ്‌നം ഒഴിവാക്കാനായി സോക്‌സ് ധരിക്കുന്നത് പതിവാക്കുന്നതായിരിക്കും നല്ലതെന്നാണ് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നത്. ഷൂസ് ധരിക്കുമ്പോള്‍ സോക്‌സ് നിര്‍ബന്ധമായും ഉപയോഗിക്കണമെന്നാണ് ആരോഗ്യ വിദഗ്‌ധര്‍ അവകാശപ്പെടുന്നത്. അവ പലതരം ബാക്‌ടീരിയകളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കും. വേനല്‍ക്കാലങ്ങളിലൊക്കെ വിയര്‍പ്പ് തടയുക മാത്രമല്ല ശൈത്യകാലത്തും സോക്‌സ് നല്ലതാണ്.
ഈ സമയങ്ങളില്‍ സോക്‌സ് ധരിക്കുന്നത് തണുപ്പില്‍ നിന്ന് ആശ്വാസം നല്‍കും. കൂടാതെ നിങ്ങളുടെ പാദങ്ങളെ ചൂടാക്കി നിര്‍ത്തുകയും ചെയ്യും. പാദങ്ങള്‍ ചൂടോടെയും വരണ്ടതുമാക്കി നിലനിര്‍ത്തുന്നു.