വീട്ടിൽ ബാക്കിവരുന്ന ചോറ് കൊണ്ട് ഉണ്ടാക്കാം പാലക്കാടൻ അരി കൊണ്ടാട്ടം. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ചേരുവകൾ
ബാക്കി വരുന്ന ചോറ്
വെള്ളം – ആവശ്യത്തിന്
മുളക് പൊടി – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
ജീരകം – 2ടീസ്പൂൺ
എള്ളു – 2ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ചോറ് എല്ലാ ചേരുവകളും ചേർത്ത് കുക്കറിൽ നന്നായി വേവിച്ചു തണുത്തതിന് ശേഷം മുറുക്കിന്റെ അച്ചിൽ ഇട്ട് ഒരു ഷീറ്റിൽ വച്ച് പരത്തി വെയിലത്ത് വച്ചു ഉണക്കുക. നന്നായി ഉണങ്ങിയതിന് ശേഷം ചൂടായ എണ്ണയിൽ വറുത്തു കോരുക. അരികൊണ്ടാട്ടം തയാർ.