വി എസ് അച്യുതാനന്ദന്റെ മരണവാർത്ത കേട്ട് വിറങ്ങലിച്ചിരിക്കുകയാണ് കേരളം എന്നു പറയുന്നതാണ് സത്യം. 3. 20 ആയിരുന്നു വിപ്ലവസൂര്യൻ വിട പറഞ്ഞത്. ഒരു കാലഘട്ടത്തിന്റെ ഓർമ്മയാണ് മാഞ്ഞുപോയത് എന്ന് പറയുന്നതാണ് സത്യം. നട്ടെല്ലുള്ള ഒരു മുഖ്യമന്ത്രിയായും നട്ടെല്ലുള്ള ഒരു സമരക്കാരനായും ഒക്കെ കേരളത്തിൽ ഇടം പിടിച്ചിട്ടുള്ള വ്യക്തിയാണ് വിഎസ് അച്യുതാനന്ദൻ പലപ്പോഴും പ്രതിപക്ഷത്തുള്ള ആളുകൾക്ക് പോലും അദ്ദേഹത്തോട് ബഹുമാനം ആയിരുന്നു അതിന്റെ പ്രധാന കാരണം അദ്ദേഹത്തിന്റെ നിലപാടുകൾ തന്നെയായിരുന്നു
വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടം അത് കേരളത്തിന്റെ സുവർണ്ണ കാലഘട്ടമാണെന്ന് അടയാളപ്പെടുത്തുന്നതായിരിക്കും ഏറ്റവും നല്ലത് അത്രത്തോളം നല്ല രീതിയിൽ ആയിരുന്നു ആ കസേര അദ്ദേഹം മുൻപോട്ട് കൊണ്ടുപോയി കൊണ്ടിരുന്നത്.. സംസ്കാരം ആലപ്പുഴയിൽ വച്ച് നടക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. അദ്ദേഹത്തിന്റെ ശ്രദ്ധ നേടിയ ഒരു പരാമർശം ആയിരുന്നു പൂച്ച കറുത്തതോ വെളുത്തതോ ആവട്ടെ അത് എലിയെ പിടിക്കുന്നുണ്ടോ എന്ന് നോക്കിയാൽ മതി എന്ന് പച്ച മനുഷ്യർക്ക് വേണ്ടി നിലകൊണ്ടയാളാണ് മരണപ്പെട്ട വിഎസ് അച്യുതാനന്ദൻ എന്ന് ഒറ്റവാക്കിൽ പറയാം.