Kerala

തല നരച്ചാലും പലർക്കും മുമ്പിൽ തലകുനിയാത്തതാണ് എന്റെ യൗവനം എന്ന് പ്രഖ്യാപിച്ച വി എസ്

വിഎസ് അച്യുതാനന്ദൻ എന്ന് പറഞ്ഞാൽ അതൊരു പ്രത്യേക വികാരമായിരുന്നു ഏതൊരാൾക്കും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ അക്ഷരം തെറ്റാതെ സഖാവ് എന്ന് വിളിക്കാൻ യോഗ്യനായ ഒരാൾ ഒരുപക്ഷേ അദ്ദേഹത്തോളം യോഗ്യത ഇന്നും ആ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ മറ്റൊരാൾക്കും ഉണ്ടാകില്ല എന്ന് പറയുന്നതാണ് സത്യം അക്ഷരം തെറ്റാതെ സഖാവ് എന്ന് ഇന്നും പ്രതിപക്ഷക്കാർ പോലും വിളിക്കുന്ന വിഎസ് അച്യുതാനന്ദൻ എന്ന വിപ്ലവ സൂര്യൻ

 

വാർദ്ധക്യം തലമുടികളിൽ ആരംഭിക്കുമെങ്കിലും ആരുടെ മുൻപിലും തലം കുനിക്കാത്തതാണ് തന്നിലേക്ക് യൗവനം എന്ന് ഉറപ്പോടെ വിളിച്ചു പറഞ്ഞ ഒരു മനുഷ്യൻ അഴിമതിയുടെ കറ പുരളാത്ത രാഷ്ട്രീയ ജീവിതം നയിച്ചു എന്ന് 100% ഉറപ്പിച്ചു പറയാൻ സാധിക്കുന്ന ഒരാൾ. ഇനിയും രാഷ്ട്രീയത്തിലെക്കി ഇറങ്ങുന്ന ഏതൊരു വ്യക്തിക്കും തീർച്ചയായും മാതൃകയാക്കാൻ പറ്റുന്ന വ്യക്തിത്വം അതൊക്കെ തന്നെയായിരുന്നു വിഎസ് അച്യുതാനന്ദൻ എന്ന മനുഷ്യൻ.

 

തന്റെ രാഷ്ട്രീയ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഉറച്ച നിലപാടുകളും നീതിക്കും ന്യായത്തിനു ഒപ്പം നിറഞ്ഞു നിന്നിട്ടുള്ള തീരുമാനങ്ങളും മാത്രമാണ് അദ്ദേഹം എടുത്തിട്ടുള്ളത് ഒരു രാഷ്ട്രീയ നേതാവിന് ആരാധകരുണ്ടാവുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ് എന്നാൽ മറ്റു പാർട്ടികളിൽ ഉള്ളവർക്ക് പോലും വിഎസ് അച്യുതാനന്ദൻ ഒരു ആരാധനാ പാത്രമാണ് അതിന് കാരണം അദ്ദേഹത്തിന് നിലപാടുകൾ തന്നെയാണ്

Latest News