കൊച്ചി: വന്യജീവി ആക്രമണങ്ങളിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ കേരളത്തിൽ മാത്രം ജീവൻ നഷ്ട്‌ടമായതു 84 പേർക്കെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്. ലോക്സഭയിൽ ബെന്നി ബെഹനാൻ എംപിയുടെ ചോദ്യത്തിനു നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2024-25 കാലഘട്ടത്തിൽ വിവിധ ജില്ലകളിലായി 67 പേരും 2025-26 വർഷം 17 പേരുമാണ് മരിച്ചത്.
ജില്ലകളുടെ കണക്ക് നോക്കിയാൽ ഏറ്റവും കൂടുതൽ മരണം സംഭവിച്ചിരിക്കുന്നത് തൃശൂ ർ ജില്ലയിലാണ്. വന്യജീവി ആക്രമണത്തിൽ മരിച്ചാൽ ലഭിക്കുന്ന നഷ്‌ടപരിഹാരം പത്തു ലക്ഷമായി ഉയർത്തിയിട്ടുണ്ട്. ഗുരുതര പരിക്കുകൾക്ക് രണ്ടു ലക്ഷം രൂപയും ചെറിയ പരി ക്കുകൾക്ക് 25,000 രൂപ വരെയും ചികിത്സാ സഹായമായി ലഭ്യമാകും.
കൃഷിനാശത്തിനു നഷ്‌ടപരിഹാരം നൽകുന്നത് സാങ്കേതിക മാനദണ്ഡങ്ങൾ പ്രകാരം സംസ്ഥാനസർക്കാരുകൾ നിശ്ചയിക്കുന്ന തുകയായിരിക്കുമെന്നും ചോദ്യത്തിനു നൽകി യ മറുപടിയിൽ മന്ത്രി വ്യക്തമാക്കി.
വന്യജീവി ആക്രമണ മരണം ജില്ല തിരിച്ച്
- തൃശൂർ 13
- മലപ്പുറം 11
- പാലക്കാട് 11
- ഇടുക്കി 9
- കൊല്ലം 8
- കാസർഗോഡ് 7
- വയനാട് 6
- എറണാകുളം 4
- കണ്ണൂർ 4
- കോട്ടയം 3
- തിരുവനന്തപുരം 3
- പത്തനംതിട്ട 2
- ആലപ്പുഴ 2
content highlight: Wild animal attack