പാഴ് വസ്തുക്കളിൽ നിന്നും പുതിയ ഉത്പന്നങ്ങൾ നിർമ്മിച്ചെടുക്കുന്ന പലരെയും നമ്മൾ കണ്ടിട്ടുണ്ട്. അതുപോലെ തന്നെ പഴയ സോഫ കവർ കൊണ്ട് ഒരു അടിപൊളി ഡ്രസ്സ് എങ്ങനെ രൂപമാറ്റം വരുത്താം എന്ന് കാണിച്ചു തന്നിരിക്കുകയാണ് ഒരു പെൺകുട്ടി. കഴിഞ്ഞ ദിവസം റേച്ചല്‍ ഡിക്രൂസ് എന്ന യുവതി ഇത്തരത്തിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ വൈറൽ. നിര്‍മ്മാണത്തിന്റെ വീഡിയോ റേച്ചല്‍ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചിട്ടുമുണ്ട്.
സോഫ കവറില്‍ നിന്ന് റേച്ചല്‍ നിര്‍മ്മിച്ച വസ്ത്രത്തിന്റെ ഭംഗിയാണ് ആളുകളെ ആകര്‍ഷിച്ചത്. സോഫ കവറില്‍ നിന്ന് എളുപ്പത്തില്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്ന തരം ഏതെങ്കിലും വസ്ത്രം നിര്‍മ്മിക്കാം എന്നായിരുന്നു റേച്ചലിന്റെ ആദ്യ തീരുമാനം. അര മണിക്കൂര്‍ എന്ന് വിചാരിച്ച് തുടങ്ങിയ അഞ്ച് മണിക്കൂര്‍ നീണ്ട് നിന്നു സമയം കൂടിയെങ്കിലും ഒടുവില്‍ ലഭിച്ച ഫലത്തില്‍ പൂർണ്ണ തൃപ്തയാണ് റേച്ചല്‍. മണിക്കൂറുകള്‍ ചെലവിട്ട് താൻ നിർമ്മിച്ച വസ്ത്രം റേച്ചല്‍ വീഡിയോയിലൂടെ അത്ധരിച്ച് കാണിക്കുന്നുമുണ്ട്.
ഇതിനോടകം നിരവധി പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. റേച്ചലിന്റെ കഴിവിനെയും അതിനായി എടുത്ത പ്രയത്നത്തെയും അഭിനന്ദിച്ച് നിരവധിപേരാണ് കമ്മെന്റ് ചെയ്തിരിക്കുന്നത്.
story highlight: A woman went viral after transforming two old sofa covers into a chic backless dress