മിനിസ്‌ക്രീനിലൂടെ ശ്രദ്ധ നേടിയ താരമാണ് റെനീഷ റഹ്മാന്‍. ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ ശ്രദ്ധിക്കപ്പെട്ട മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു റെനീഷ . ഇപ്പോഴിതാ ബിഗ്‌ബോസ് ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് പറയുകയാണ് റെനീഷ. സൈന സൗത്ത് പ്ലസിനു നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
റെനീഷയുടെ വാക്കുകള്‍…..
‘ബിഗ് ബോസിനുശേഷം ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായതായി എനിക്ക് തോന്നിയിട്ടില്ല. കുറേ നല്ല മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ അത് വലിയ മാറ്റമാണ് എന്നൊന്നും പറയാനാകില്ല. സീരിയല്‍ ചെയ്തിരുന്ന സമയത്ത് സീരിയല്‍ പ്രേക്ഷകരായ അമ്മമാരും ചേച്ചിമാരുമായിരുന്നു എന്റെ പ്രേക്ഷകര്‍. അവര്‍ക്ക് മാത്രമെ എന്നെ അറിയുമായിരുന്നുള്ളു. ബിഗ് ബോസില്‍ വന്നശേഷം യുവാക്കളും എന്നെ അറിഞ്ഞുതുടങ്ങി. കൂടുതല്‍ ആളുകള്‍ തിരിച്ചറിയുന്നുണ്ട്. അതുപോലെ എനിക്കുണ്ടായ സാമ്പത്തിക നേട്ടത്തിലും വ്യത്യാസം വന്നിട്ടുണ്ട്. അവസരങ്ങള്‍ ലഭിക്കുന്നതും കൂടിയിട്ടുണ്ട്’.
‘ബിഗ് ബോസിനുശേഷം സ്വഭാവത്തില്‍ വലിയ മാറ്റം വന്നു എന്നൊക്കെ ചിലര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. നേരത്തെ ഞാന്‍ ഒരു മണ്ടിയായിരുന്നു. എല്ലാവരേയും പെട്ടന്ന് വിശ്വസിച്ചിരുന്നു. ഇപ്പോള്‍ അതില്‍ മാറ്റം വന്നിട്ടുണ്ട്. എന്റെ സുഹൃത്‌വലയവും ചെറുതായി വന്നിട്ടുണ്ട്. പിന്നില്‍ നിന്ന് കുത്താന്‍ പാടില്ല, ഡബിള്‍ സ്റ്റാന്റ് പാടില്ല, പറയാനുള്ള കാര്യങ്ങള്‍ മുഖത്ത് നോക്കി പറയണം, വിശ്വസ്തത ഉള്ള ആളായിരിക്കണം’.