ചീന ചട്ടിയോ ഉരുളിയോ എടുത്തു അതിലോട്ടു 4 tsp വെളിച്ചെണ്ണ ഒഴിക്കുക.
ഇതിലോട്ട് 1 tsp പെരുംജീരകം ചേർക്കുക, ഇത് മൂത്തു വരുമ്പോൾ
ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന തേങ്ങ കഷ്ണങ്ങൾ ചേർക്കുക.
ഉണക്ക മുളകും, കറി വേപ്പിലയും ഇതിലേക്ക് ചേർത്ത് തേങ്ങ നന്നായി ബ്രൗൺ കളർ ആകുന്ന വരെ ഇളക്കി കൊടുക്കുക.
ഇത് നല്ല ബ്രൗൺ കളർ ആകുമ്പോൾ ഇതിലോട്ട് ഇഞ്ചി വെളുത്തുള്ളി ചേർക്കുക.
ഇതും മൂത്തു വരുമ്പോൾ ഇതിലേക്ക് മസാല പൊടികൾച്ചേർത്തു കൊടുക്കുക.( മുളകുപൊടി, മല്ലിപൊടി, മസാല പൊടി, കുരുമുളകുപൊടി, മഞ്ഞൾ പൊടി )
മസാല എല്ലാം മൂത്തു വരുമ്പോൾ ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന കോഴി കഷ്ണങ്ങൾ ചേർത്തു ഉപ്പുകൂടി ചേർത്തു ഇളകി യോജിപിക്കുക.
ഇത് 5 minute മൂടി വച്ച് വേവിക്കുക. അതിനു ശേഷം അരിഞ്ഞു വച്ചിരിക്കുന്ന സവാള ഇതിലോട്ട് ചേർത്തു കൊടുക്കുക.
ഇളകി യോജിപ്പിചതിനു ശേഷം വീണ്ടും കോഴി നന്നായി വേവുന്നതുവരെ മൂടി വച്ച് വേവിക്കുക.
കോഴി നന്നായി വെന്തുക്കഴിടുബോൾ ഉപ്പ് ആവശ്യമെങ്കിൽ ചേർത്തു നന്നായി dry ആകുന്നതു വരെ തുറന്നുവച്ചു ഇളക്കുകൊണ്ടിരിക്കുക.
നന്നായി dry ആയി വരുബോൾ ഇതിലേക്ക് അല്പം കുരുമുളകുപൊടി ചേർത്തു കൊടുക്കുക.
അവസാനമായി ഇതിലേക്ക് കുറച്ചു മല്ലിയിലയും പച്ചമുളക് കീറിയതും ചേർക്കുക