ഒരു പാനിലോട്ടു വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം അതിലേക്കു അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർക്കുക. കൂടെ കുറച്ച് ഉപ്പും.
സവാള ചെറുതായി ബ്രൗൺ ആയിതുടങ്ങുമ്പോൾ അതിലേക്ക് പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറി വേപ്പില എന്നിവ ചേർത്ത് കൊടുക്കുക.
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമണം മാറി മൂത്തു വരുമ്പോൾ ഇത്തിലേക്ക് മുളകുപൊടി, മഞ്ഞൾ പൊടി, ഗരം മസാല, കുരുമുളകുപൊടി, മല്ലിപൊടി ഇവ ചേർത്ത് കൊടുക്കുക.
പൊടികൾ മൂത്തു വരുമ്പോൾ ചിക്കൻ ചേർക്കാം.
ചിക്കൻ മസാലയുമായി നന്നായി ഇളക്കി യോജിപ്പിച്ചു പകുതി വേവ് ആകുന്നതു വരെ മൂടി വച്ചു വേവിക്കുക. ഇടയ്ക്കു തുറന്നു ഇളക്കി കൊടുക്കുക.
ചിക്കൻ പകുതി വേവാകുമ്പോൾ കഷ്ണങ്ങളാക്കി വച്ചിരിക്കുന്ന potato ചേർക്കുക.
Potato വേവാനാവശ്യമായ വെള്ളം ( 1/2 cup)
ചേർത്ത് മൂടി വച്ചു വേവിക്കുക. ( ആവശ്യമെങ്കിൽ ഉപ്പ് ചേർക്കുക )
Potato വെന്തു കഴിയുമ്പോൾ വെള്ളം കൂടുതൽ ഉൺണ്ടെങ്കിൽ വറ്റിച്ചു എടുക്കുക. അടിപൊളി ഉരുളകിഴങ്ങു ചിക്കൻ കറി റെഡി