ചേരുവകൾ
ലഗോൺ ചിക്കൻ – 2 കിലോ
സവാള -5 എണ്ണം
തക്കാളി -4 എണ്ണം
പച്ചമുളക് -4 എണ്ണം
ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1/4 കപ്പ്
ഉപ്പ് പാകത്തിന്
ഗരം മസാല -2 ടീസ്പൂൺ
മഞ്ഞൾ പൊടി -1 ടീസ്പൂൺ
മല്ലിപ്പൊടി -1 ടീസ്പൂൺ
തൈര് -1/4 cup
ഏലക്ക -3 എണ്ണം
പട്ട -1 പീസ്
ഗ്രാമ്പു -4 എണ്ണം
കുരുമുളക് പൊടി -3/4 ടീസ്പൂൺ
വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ
മല്ലിയില
കറിവേപ്പില
പുതിനയില
ബിരിയാണി അരി
നെയ്യ്
പട്ട
ഗ്രാമ്പു
ഏലക്കാ
ഉപ്പ്
വെള്ളം
തയ്യാറാക്കുന്ന വിധം
1. ആദ്യം കുക്കറിലേക്ക് കഴുകി വൃത്തിയാക്കിയ ചിക്കനും സവാള അരിഞ്ഞതും തക്കാളിയും ഇഞ്ചി വെളുത്തുള്ളി ചതച്ചതും പച്ചമുളകും
പട്ട ,ഗ്രാമ്പു ,ഏലക്കായും ,തൈരും ഉപ്പും ഗരം മസാലപ്പൊടിയും മഞ്ഞൾപൊടിയും മല്ലിപ്പൊടിയും കുരുമുളക് പൊടിയും ചേർത്തു കൈ കൊണ്ട് നന്നായി മിക്സ് ചെയ്ത് അര കപ്പ് വെള്ളവും ഒഴിച്ചു കുക്കർ അടച്ചു വെച്ചു അഞ്ചോ ആറോ വിസിൽ വരുന്നത് വരെ വേവിക്കുക.(ചിക്കൻറെ മൂപ്പനുസരിച്ചു മാറ്റം വരും)
2. ഇനി ചോറ് വേവിക്കാനായി ഒരു പാനിൽ നെയ്യൊഴിച്ചു പട്ട ,ഗ്രാമ്പു ഏലക്ക ഇട്ട് ഇതിലേക്ക് കഴുകി വെള്ളമൂറ്റിയ അരി ചേർത്തു ഒന്ന് വറുത്തെടുത്തതിന് ശേഷം അരിയുടെ ഇരട്ടി വെള്ളമൊഴിക്കുക,വെള്ളമെടുക്കുമ്പോൾ ചിക്കൻ വേവിച്ചപ്പോൾ ഉണ്ടായ വെള്ളം കുറച്ചു ചേർത്തെടുക്കാം,എന്നിട്ട് വറ്റിച്ചെടുക്കുക.
3. ഇനി ചിക്കനിലേക്ക് മല്ലിയിലയും കറിവേപ്പിലയും പുതിനയിലയും ചേർത്തു ഇളക്കി കൂടുതൽ വെള്ളമുണ്ടെങ്കിൽ വറ്റിച്ചെടുത്തതിന് ശേഷം ,വറ്റിച്ചെടുത്ത ചോറ് ഇതിന്റെ മുകളിൽ ഇട്ട് കുക്കർ അടച്ചു വെച്ച് 10 മിനുട്ട് കുറഞ്ഞ തീയിൽ ദം ചെയ്തെടുക്കുക.
ലഗോൺ ചിക്കൻ ബിരിയാണി റെഡി..