ചേരുവകൾ ;
ബസുമതി സെല്ല റൈസ് -3 കപ്പ്
ചിക്കൻ -1 കിലോ
സൺഫ്ലവർ ഓയിൽ -2 ടേബിൾ സ്പൂൺ
നെയ്യ് -1 ടേബിൾ സ്പൂൺ
ഏലക്ക -3 എണ്ണം
ഗ്രാമ്പു -3 എണ്ണം
പട്ട – 3 കഷ്ണം
സവാള -1 എണ്ണം (നീളത്തിലരിഞ്ഞത് )
ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1 ടീസ്പൂൺ
തക്കാളി -1 എണ്ണം
അറബിക് മസാല -1 ടേബിൾ സ്പൂൺ
മാഗ്ഗി ക്യൂബ് -2 എണ്ണം
വെള്ളം-41/2 കപ്പ് ആദ്യം തന്നെ കുക്കറിലേക്ക് കുറച്ചു സൺഫ്ലവർ ഓയിലും നെയ്യും ഒഴിച്ച് പട്ടയും ഗ്രാമ്പൂവും ഏലക്കായും ഇട്ട് സവാള അരിഞ്ഞതും ചേർത്തു വഴറ്റിയ ശേഷം ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേർത്തു വഴറ്റി തക്കാളിയും ചേർത്തു വഴറ്റിയിട്ട് അറബിക് മസാലയും മാഗ്ഗി ചിക്കൻ ക്യൂബും ചേർത്തതിന് ശേഷം ചിക്കൻ ഇട്ട് ഒരു 2 മിനുട്ട് വഴറ്റിയ ശേഷം വെള്ളമൊഴിക്കുക.(1 കപ്പ് അരിക്ക് 11/2 കപ്പ് വെള്ളം )
വെള്ളം തിളച്ചു വന്ന ശേഷം 1 മണിക്കൂർ കുതിർത്തെടുത്തു വെള്ളം ഊറ്റി കളഞ്ഞ ബസുമതി സെല്ല റൈസും രണ്ട് മൂന്ന് പച്ചമുളകും ചേർത്തു ഇളക്കി കുക്കർ അടച്ചു വെച്ചു ഒരു വിസിൽ വന്നാൽ തീ ഓഫ് ചെയ്യുക.കമ്പ്ലീറ്റ് ആവി പോയതിനു ശേഷം തുറന്ന് വേറൊരു പാത്രത്തിലേക്ക് മാറ്റാം.
ചിക്കൻ കബ്സ റെഡി..