ചേരുവകൾ
ചിക്കൻ -1 കിലോ (വലിയ കഷ്ണങ്ങളാക്കിയത്)
ബസുമതി സെല്ല റൈസ് -3 കപ്പ്
സൺഫ്ലവർ ഓയിൽ -1/3 കപ്പ്
കാരറ്റ് -1/2 കപ്പ് (നീളത്തിലരിഞ്ഞത്)
കറുത്ത ഉണക്കമുന്തിരി -1/4 കപ്പ്
ഏലക്ക -3 എണ്ണം
ഗ്രാമ്പു -3 എണ്ണം
പട്ട -2 പീസ്
സവാള -1 എണ്ണം
ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1 ടീസ്പൂൺ
തക്കാളി അരച്ചത് -1 എണ്ണം
ടൊമാറ്റോ സോസ് -2 ടേബിൾ സ്പൂൺ
അറബിക് മസാല -3 ടീസ്പൂൺ
മാഗ്ഗി ക്യൂബ് -1 എണ്ണം
ഉണക്ക നാരങ്ങ -1 എണ്ണം
വെള്ളം -41/2 കപ്പ്
തയ്യാറാക്കുന്ന വിധം
1. കുക്കറിൽ ഓയിൽ ഒഴിച്ച് കാരറ്റും ഉണക്കമുന്തിരും ഇട്ട് വഴറ്റി കോരി മാറ്റിവെക്കുക.
2. ഇനി ഇതിലേക്ക് പട്ട ഗ്രാമ്പു ഏലക്കായും ഇട്ട് സവാള അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേർത്തു വഴറ്റി തക്കാളി അരച്ചതും ടൊമാറ്റോ സോസും ചേർത്തു തക്കാളിയിലുള്ള വെള്ളമൊക്കെ വറ്റി എണ്ണ തെളിയുന്നത് വരെ വഴറ്റുക.
3. ഇതിലേക്ക് അറബിക് മസാലയും ചേർത്തു വഴറ്റി ചിക്കൻ ചേർത്തു ഇളക്കുക, ചിക്കൻ ഒരു രണ്ടോ മൂന്നോ മിനുട്ട് വഴറ്റിയ ശേഷം 3 കപ്പ് വെള്ളമൊഴിക്കുക,ഉണക്ക നാരങ്ങയും മാഗ്ഗി ക്യൂബും ചേർത്തു തിളച്ചു ചിക്കൻ വെന്തു വന്ന ശേഷം ചിക്കൻ എടുത്ത് മാറ്റി വെക്കുക.
4. ഇനി വെള്ളം അളന്നു നോക്കുക,അരി വേവിക്കാനുള്ള അളവിലുള്ള വെള്ളം ഇല്ലെങ്കിൽ ബാക്കി ചൂടുള്ള വെള്ളം ഒഴിച്ച് തിളച്ചു വന്ന ശേഷം 1 മണിക്കൂർ കുതിർത്തു വെള്ളമൂറ്റിയെടുത്ത അരി ചേർത്തു മിക്സ് ചെയ്ത് കുക്കർ അടച്ചു ഒരു വിസിൽ വന്നാൽ തീ ഓഫ് ചെയ്യാം.
5. ആവി മുഴുവൻ പോയതിനു ശേഷം കുക്കർ തുറന്ന് അതിലേക്ക് വഴറ്റി മാറ്റിവെച്ച കാരറ്റും കിസ്മിസും ചേർത്തു ഇളക്കുക,കുറച്ചു അലങ്കരിക്കാനായി മാറ്റി വെക്കാം
ഇനി ചിക്കനിലേക്ക് കുറച്ചു അറബിക് മസാലയും ഉപ്പും നാരങ്ങാ നീരും കാശ്‌മീരി മുളക് പൊടിയും ചേർത്തു മിക്സ് ചെയ്ത് ഒരു പാനിൽ കുറച്ചു ഓയിൽ ഒഴിച്ച് അതിൽ വെച്ചു തിരിച്ചും മറിച്ചുമിട്ട് ഒന്ന് ശാലോ ഫ്രൈ ചെയ്തെടുക്കാം.(നിർബന്ധമുള്ള കാര്യമല്ല )മട്ടനോ ബീഫോ ആണെങ്കിൽ ഇങ്ങനെ ചെയ്യേണ്ട ആവശ്യമില്ല.
ഇനി ചോറ് പ്ലേറ്റിലേക്ക് വിളമ്പി അതിന്റെ മുകളിൽ വറുത്ത കാരറ്റും കിസ്മിസും വിതറി ചിക്കനും വെച്ചു സെർവ് ചെയ്യാം.