സ്വന്തം നേതാവിന്റെ മരണത്തെ പോലും രാഷ്ട്രീയ പ്രചരണ ആയുധമാക്കുന്ന സിപിഎം യുവനേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ രംഗത്ത്. എഎ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമർശനം. വിഎസിന്റെ പൊതുദർശനത്തിനെത്തിയവരുടെ ഫോട്ടോയും ഇമോജിയും ഇട്ട് പോസ്റ്റിട്ടതിനെതിരെയാണ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത് എത്തിയത്.
കഴുകന്‍ കണ്ണുള്ള നേതാക്കളാണ് സിപിഐഎമ്മിനുള്ളതെന്നും റഹീമിന്റേത് ക്രൂരമായ മാനസികാവസ്ഥയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
STORY HIGHLIGHT: rahul mankootathil