ഹോങ്കോങ്ങില്‍ നിന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ എത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് തീപിടിച്ചു. ദില്ലി വിമാനത്താവളത്തിൽ ലാന്‍ഡ് ചെയ്ത എയർ ഇന്ത്യ (AI 315) എന്ന വിമാനത്തിനാണ് ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെ ഓക്സിലറി പവര്‍ യൂണിറ്റിലാണ് തീപിടിത്തം ഉണ്ടായത്. യാത്രക്കാര്‍ ഇറങ്ങുന്ന സമയത്തായിരുന്നു തീ കണ്ടത്.
വിമാനത്തിന് ചില കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിമാനം വിശദ പരിശോധനയ്ക്കായി മാറ്റി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ഡിഐഎഎൽ) അറിയിച്ചു.
STORY HIGHLIGHT: air india plane catches fire