തെക്കന്‍ ചൈന കടലില്‍ രൂപംകൊണ്ട ‘വിഫ’ ചുഴലിക്കാറ്റ് ഉഷ്ണമേഖലാ ചുഴലിക്കാറ്റായി മാറി വടക്കന്‍ വിയറ്റ്‌നാമില്‍ കരതൊട്ടു. മണിക്കൂറില്‍ 102 കിലോമീറ്റര്‍ വേഗത്തില്‍ വിഫ കാറ്റ് വീശിയതായി പ്രാദേശിക കാലാവസ്ഥാ വിഭാഗം അറിയിച്ചു. ചുഴലിക്കാറ്റിന്റെ വരവോടെ നഗരത്തിലെ കച്ചവടസ്ഥാപനങ്ങൾ അടച്ചു.
തലസ്ഥാനഗരമായ ഹനോയ് ചുഴലിക്കാറ്റിനെ തുടർന്ന് ഏറെ കുറെ വിജനമായി. ഹനോയിയുടെ കിഴക്കുള്ള ഹങ് യെന്‍ പ്രവിശ്യയുടെ ചില ഭാഗങ്ങളില്‍ വൈദ്യുതി നിലച്ചു. ജനങ്ങളോട് കഴിവതും വീടുകളില്‍ തന്നെ തുടരാന്‍ സർക്കാർ നിര്‍ദേശിച്ചു. പ്രളയസാധ്യതയുള്ള മേഖലകളില്‍ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യത്ത് 500 മില്ലിമീറ്റര്‍ വരെ മഴപെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്നതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. വലിയരീതിയിലുള്ള പ്രളയസാധ്യത മുന്നറിയിപ്പ് വിയ്റ്റ്നാം പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ചൊവ്വാഴ്ച രാത്രിയോടെ വിഫ ന്യൂനമര്‍ദ്ദമായി ദുര്‍ബലമാകുമെന്നാണ് സൂചന.
STORY HIGHLIGHT: wipha hits vietnam and philippines