ഓഫീസില്‍ എത്തിയ വിദേശ ക്ലയന്റിനെ നൃത്തം ചെയ്ത് സ്വീകരിച്ച് ജീവനക്കാർ. ‘കില്ലി കില്ലി’ എന്ന തെലുങ്ക് ഗാനത്തിന് ഓഫിസിലെ മുഴുവന്‍ ടീമും ഒരേ താളത്തില്‍ നൃത്തം ചെയ്യുന്നതും വൈറലായ വീഡിയോയിലൂടെ കാണാം. അതിഥി നൃത്തം നോക്കിനിന്ന് ആസ്വദിക്കുന്നതും ജീവനക്കാരില്‍ ഒരാള്‍ പ്രശസ്ത ബോളിവുഡ് ഗാനമായ ‘മേം തേരാ ബോയ്ഫ്രണ്ടി’ന് ഒറ്റയ്ക്ക് ചുവടുവെക്കുകയും അയാൾക്കൊപ്പം അഥിതിയും ഡാൻസ് ചെയ്യാൻ കൂടുകയും ചെയ്തു.
‘കോര്‍പ്പറേറ്റ് ഓഫീസുകളുടെ ഈ തരംതാഴ്ത്തല്‍ ഇന്ത്യ നിര്‍ത്തണം. ഇന്ത്യന്‍ പെണ്‍കുട്ടികള്‍ ഓഫീസില്‍ ഒരു വിദേശ ക്ലയിന്റിനെ നൃത്തം ചെയ്ത് സ്വാഗതം ചെയ്യുന്നതും, ആ പാവം ക്ലയിന്റിനെ നിര്‍ബന്ധിച്ച് നൃത്തം ചെയ്യിക്കുന്നതും കാണുന്നത് വളരെ ദയനീയമാണ്. ഇത്തരം പ്രകടനങ്ങള്‍ ഇന്ത്യന്‍ ഓഫീസുകള്‍ ഗൗരവമേറിയ ജോലികള്‍ക്ക് യോജിച്ചതല്ലെന്നും കാഷ്വല്‍ ആണെന്നും മറ്റ് രാജ്യക്കാര്‍ക്ക് തോന്നാന്‍ ഇടയാക്കും.’ എന്ന അടികുറിപ്പോടെ വിമർശനാത്മകമായാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യപ്പെട്ടത്. എന്നാല്‍ പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
ഇതൊരു രസകരമായ പ്രവർത്തിയാണെന്നും, വിധേയത്വം ഒരു മാനസികാവസ്ഥയാണെന്നുമാണ് വീഡിയോയ്ക്ക് ലഭിക്കുന്ന കമെന്റുകൾ. ഇതിനോടകം നിരവധി ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.
STORY HIGHLIGHT: indian office dance viral