ഏറെ ജനപ്രീതിയുള്ള ഗായികയാണ് ലക്ഷ്മി ജയൻ. ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ് ലക്ഷ്മി ജയൻ പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. ബിഗ് ബോസിൽ മത്സരാർത്ഥിയായും എത്തിയോതടെ സ്വീകാര്യത വർധിച്ചു. ഇപ്പോഴിതാ സമീപകാലത്തായി നടന്ന ലക്ഷ്മിയുടെ മ്യൂസിക് ഷോയാണ് ചർച്ചയാകുന്നത്. ഗായികയുടെ വസ്ത്ര ധാരണത്തെ ചൊല്ലിയാണ് വിമർശനം ഏറെയും. ആരാധകരുടെ വിമർശനത്തിന് മറുപടിയുമായി ഇപ്പോൾ താരം രംഗത്ത് വന്നിരിക്കികയാണ്.
ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ….
അടുത്തിടെ എന്റെ ഒരു വീഡിയോ വെെറലായിരുന്നു. സാധാരണ ഞാൻ ഒന്നിനും പ്രതികരിക്കാറില്ല. എന്നാലും പറയുകയാണ്. അയർലന്റിൽ ചെയ്ത പരിപാടിയിൽ ഞാൻ പാന്റ് ഇട്ടില്ല എന്ന് പറഞ്ഞ് വെെറലായി. ഞാൻ ഇന്ന് ധരിച്ചത് പോലെ സ്കിന്നി കളർ പാന്റായിരുന്നു അന്ന് ധരിച്ചത്.
എനിക്ക് പരിപാടി കിട്ടാത്തത് കൊണ്ട് ഞാൻ തുണി അഴിച്ച് പരിപാടിക്ക് ആളെ വിളിക്കുകയാണെന്നാണ് പറയുന്നത്. എനിക്ക് ചെറുതായിട്ട് കഴിവുള്ളത് കൊണ്ടാണ് ഞാൻ പാടുന്നത്. ഞാനിത് കണ്ടില്ലെന്ന് നടിക്കും. പക്ഷെ വീട്ടിൽ എനിക്ക് അമ്മയും പിള്ളേരുമുണ്ട്. അവരെ ഇത് ബാധിക്കും.
ഇത് കേൾക്കുമ്പോൾ നിനക്ക് ചുരിദാർ ഇട്ട് നടന്ന് കൂടേ എന്ന് ആളുകൾ ചോദിക്കും. എല്ലാവരും ചുരിദാറൊക്കെ ഇട്ട് വരുമ്പോൾ ഞാൻ മുണ്ടും ബ്ലൗസും ധരിച്ചാലേ വ്യത്യസ്തതയുള്ളൂ. ഞാൻ ഒരു സെലിബ്രിറ്റി ആണ്. സെലിബ്രിറ്റി ആണെന്ന് രണ്ട് പേർക്ക് തോന്നുകയെങ്കിലും ചെയ്യേണ്ടേ.
പക്ഷെ അങ്ങനെയൊരു വീഡിയോ വെെറലായത് കൊണ്ട് ഓഫ് സീസണായിട്ടും എനിക്ക് ഈ പരിപാടി കിട്ടി. എനിക്ക് അത് കൊണ്ട് നിങ്ങളോട് നന്ദി മാത്രമേയുള്ളൂ. നിങ്ങളും ജീവിക്കുന്നു, സെെഡിൽ കൂടി ഞങ്ങളും ജീവിക്കുന്നു.