ചേരുവകൾ
1. മൈദ – 1 കപ്പ്
2. ചക്ക – 1 1/4 കപ്പ് (ചെറുതായി അരിഞ്ഞത് )
3. ഉപ്പ് – ആവിശ്യത്തിന്
4. വെള്ളം – 1 കപ്പ്
5. നെയ്യ് – 1 ടീസ്പൂൺ
6. തേങ്ങ ചിരകിയത് – 1 കപ്പ്
7. പഞ്ചസാര – 2 ടേബിൾസ്പൂൺ
8. ഏലക്കപ്പൊടി – 1/2 ടീസ്പൂൺ
തയ്യാറാകുന്ന വിധം
1. ആദ്യം 1/4 കപ്പ് ചക്ക മിക്സിയിൽ നന്നായി ഒന്ന് അരച്ചെടുക്കാം.
2. ഇനി ഒരു ബൗളിലേക്ക് മൈദ ഇട്ട് കൂടെ തന്നെ ചക്ക അരച്ചത് കൂടി ഇട്ട് ഒന്ന് മിക്സ് ചെയ്യാം.
3. ഇനി കുറച്ച് കുറച്ചായി വെള്ളമൊഴിച്ചു മിക്സ് ചെയ്യാം. ഒരു നുള്ള് ഉപ്പ് കൂടി ചേർക്കാം. നന്നായി ഇളക്കി മിക്സ് ചെയ്ത്. ദോശ മാവിന്റെ പരുവത്തിൽ ആകുമ്പോൾ മാറ്റി വെയ്ക്കാം.
4. ഇനി ഒരു ഫില്ലിങ് തയ്യാറാക്കാം.
5. അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് നെയ്യ് ഒഴിച്ച് ഒന്ന് ചൂടായി വരുമ്പോൾ തേങ്ങ ചിരകിയത് ഇട്ട് ചെറുതായി ഒന്ന് റോസ്റ്റ് ചെയ്തെടുക്കാം.
6. ഇനി അതിലേക്ക് ചക്ക അരിഞ്ഞത് കൂടി ഇട്ട് ഇളക്കാം. ചക്ക ചെറുതായി റോസ്റ്റ് ആയി വരുമ്പോൾ പഞ്ചസാര കൂടി ഇട്ട് യോജിപ്പിച്ചെടുക്കാം.
7. പഞ്ചസാര അലിഞ്ഞു വരുമ്പോൾ അതിലേക്ക് ഏലക്കപ്പൊടി കൂടി ചേർത്ത് ഇളക്കി അടുപ്പിൽ നിന്ന് മാറ്റാം.
8. ഇനി ദോശ പാൻ ചൂടാക്കി അതിലേക്ക് അരച്ച് മിക്സ് ചെയ്തു വെച്ച ചക്കയുടെ ബാറ്റർ ഒരു തവി ഒഴിച്ച് കനം കുറച്ചു പരത്തി കൊടുക്കാം. ഇനി ഇത് വെന്തു പാനിൽ നിന്ന് വിട്ടു വരുന്ന പാകമാകുമ്പോൾ അതിന്റെ നടുവിലായി2 ടേബിൾസ്പൂൺ ചക്കയുടെ ഫില്ലിങ് വെച്ച് ഒന്ന് റോൾ ചെയ്ത് സൈഡ് രണ്ടും ഒന്ന് മടക്കി വീണ്ടും ഒന്നൂടെ റോൾ ചെയ്ത് ചിരിച്ചും മറിച്ചും ഇട്ട് അതൊന്ന് റോസ്റ്റ് ചെയ്തെടുക്കാം.