ചേരുവകൾ
(മട്ടൻ)ആട്ടിൻകാൽ – കഷ്ണങ്ങളാക്കിയത്
ചെറിയ ഉള്ളി -10 എണ്ണം
വെളുത്തുള്ളി -10അല്ലി
പച്ചമല്ലി -2 ടേബിൾസ്പൂൺ
കുരുമുളക് -1 ടേബിൾ സ്പൂൺ
ചെറിയ ജീരകം -1 ടീസ്പൂൺ
മഞ്ഞൾ പൊടി -3/4 ടീസ്പൂൺ
ഉപ്പ് പാകത്തിന്
വെള്ളം -5 കപ്പ്
തയ്യാറാക്കുന്ന വിധം
1.ചെറിയഉള്ളി ,വെളുത്തുള്ളി ,മല്ലി ,കുരുമുളക് ,ജീരകം ഇവ ചതച്ചെടുക്കുക.
2. കുക്കറിലേക്ക് ആട്ടിൻകാൽ കഷ്ണങ്ങൾ ഇട്ട് ഇതിലേക്ക് ചതച്ച ചേരുവകളും ഉപ്പും മഞ്ഞൾ പൊടിയും വെള്ളവും ഒഴിച്ച് കുക്കർ അടച്ചു സ്റ്റോവിൽ വെച്ച് ഒരു വിസിൽ വന്ന ശേഷം തീ കുറച്ചു വെച്ചു 1 മണിക്കൂർ വേവിക്കുക
3. ആവി പോയതിനു ശേഷം കുക്കർ തുറന്ന് ആവശ്യത്തിന് സൂപ്പ് വേറൊരു പാത്രത്തിലേക്ക് മാറ്റുക. വെളിച്ചെണ്ണയിൽ കുറച്ചു ചെറിയ ഉള്ളി അരിഞ്ഞത് ചേർത്തു മൂപ്പിച്ചു ഈ സൂപ്പിലേക്ക് ഒഴിച്ച് മുകളിൽ കുറച്ചു കുരുമുളക് പൊടി തൂവി ചൂടോടെ കുടിക്കാം.
ആട്ടിൻ സൂപ്പ് ഇങ്ങനെ ഈസിയായി ഉണ്ടാക്കാം.