മൂന്നാർ മാട്ടുപ്പെട്ടിയിൽ കാട്ടാന പ്രസവിച്ചു. മാട്ടുപ്പെട്ടി ടോപ് ഡിവിഷനിലേക്ക് പോകുന്ന വഴിക്കാണ് കാട്ടാന പ്രസവിച്ചത്. കുട്ടിയാനകുട്ടിക്ക് ജീവനുണ്ടെങ്കിലും എഴുന്നേൽക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഉള്ളത്.
തുടർന്ന് കുട്ടിയാനയ്ക്ക് ചികിത്സ നൽകാനുള്ള നടപടികൾ വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്. കുട്ടിയാനയ്ക്ക് അടുത്തായി പിടിയാനയ്ക്കൊപ്പം മറ്റൊരു ആനയും നിലയുറപ്പിച്ചിട്ടുണ്ട്.
ഈ പ്രദേശത്ത് നിരീക്ഷണത്തിനായി ആർആർടിയെ നിയോഗിച്ചിട്ടുണ്ട്.