കഴിഞ്ഞദിവസം അശ്ലീല ഉള്ളടക്കത്തെത്തുടർന്ന് 25-ഓളം ഓൺലൈൻ ആപ്പുകൾ സർക്കാർ നിരോധിച്ചിരുന്നു. അത്തരത്തിൽ നിരോധിച്ച അപ്പുകളിൽ ആൾട്ട് എന്ന ഒരു ആപ്ലിക്കേഷനും ഉൾപ്പെട്ടിരുന്നു. എന്നാൽ ആ ആപ്പുമായി ടെലിവിഷൻ സീരിയൽ നിർമാതാവായ ഏക്താ കപൂറിന് ബന്ധമുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ഉയർന്ന് വന്നിരുന്നു. ഇപ്പോഴിതാ നിരോധിച്ച അശ്ലീല ആപ്പുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്ന് വാർത്താകുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് ഏക്താ കപൂർ.
നിരോധിക്കപ്പെട്ട അശ്ലീല ആപ്ലിക്കേഷനുമായി തനിക്കോ അമ്മ ശോഭാ കപൂറിനോ യാതൊരു ബന്ധവുമില്ല. 2021 ജൂണിൽ ആൾട്ടുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതാണെന്ന് ഏക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
‘അധികൃതർ ALTT പ്രവർത്തനരഹിതമാക്കിയതിനെക്കുറിച്ച് മാധ്യമ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ അത്തരം റിപ്പോർട്ടുകൾക്ക് വിപരീതമായി, ശ്രീമതി ഏക്താ കപൂറിനോ ശ്രീമതി ശോഭാ കപൂറിനോ ALTT-യുമായി ഒരു തരത്തിലുമുള്ള ബന്ധമില്ല, അവർ 2021 ജൂണിൽ തന്നെ ALTT- യുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറിയിരുന്നു. മുകളിൽ പറഞ്ഞ വസ്തുതകൾക്ക് വിരുദ്ധമായ ഏതൊരു ആരോപണത്തെയും ശക്തമായി നിഷേധിക്കുന്നു, കൃത്യമായ വസ്തുതകൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങളോട് അഭ്യർത്ഥിക്കുന്നു. ബാലാജി ടെലിഫിലിംസ് ലിമിറ്റഡ് ബാധകമായ എല്ലാ നിയമങ്ങളും പൂർണ്ണമായി പാലിക്കുന്നു, കൂടാതെ കോർപ്പറേറ്റ് ഭരണത്തിൻ്റെ ഉയർന്ന നിലവാരത്തോടെ അതിൻ്റെ പ്രവർത്തനം തുടരുകയും ചെയ്യുന്നു.’ താരം കുറിപ്പിലൂടെ വ്യക്തമാക്കി.
View this post on Instagram
സ്ത്രീകളെ അപമാനിക്കുന്ന രീതിയിൽ ചിത്രീകരിച്ചതിനെ തുടർന്ന് മലയാളം ഒടിടി ആപ്പായ യെസ്മ ഉള്‍പ്പടെ 18 പ്ലാറ്റ്ഫോമുകൾ കേന്ദ്രം നിരോധിച്ചിരുന്നു. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ആണ് വിഷയത്തിൽ നടപടി സ്വീകരിച്ചിരുന്നത്.
STORY HIGHLIGHT: Ekta Kapoor issues statement as government bans apps