സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് നിര്‍മാതാവിനെ ചെരുപ്പ് കൊണ്ട് അടിച്ച് നടി രുചി ഗുജ്ജര്‍. സോം ലോംഗ് വാലി എന്ന ചിത്രത്തിന്റെ സ്‌പെഷ്യല്‍ ഷോയ്ക്കിടെയാണ് സംഭവം. നാടകീയ സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. രുചി ഗുജ്ജറും മറ്റുള്ളവരും തമ്മില്‍ വാക്കുതർക്കം നടക്കുന്നതും ഒടുവില്‍ നടി ചെരുപ്പൂരി അടിക്കുന്നതും വീഡിയോയില്‍ കാണാം.
സോം ലോഗ് വാലി എന്ന ചിത്രത്തിന്റെ നിര്‍മാതാവായ കരണ്‍ സിംഗ് ചൗഹാനെയാണ് 25 ലക്ഷം രൂപ തട്ടിയെന്ന് ആരോപിച്ച് രുചി ഗുജ്ജർ തല്ലിയത്. സോണി ടിവിയില്‍ സംപ്രേഷണം ചെയ്യാനായി ഒരു ഹിന്ദി സീരിയല്‍ നിര്‍മിക്കാമെന്ന വാഗ്ദാനവുമായി കരണ്‍ തന്നെ വന്നു കണ്ടിരുന്നെന്നും അങ്ങനെ താനും നിര്‍മാണപങ്കാളിയാകുമെന്ന നിബന്ധനയില്‍ സീരിയില്‍ നിര്‍മിക്കാന്‍ ധാരണയായി. തുടര്‍ന്ന്, 2023 ജൂലൈ മുതല്‍ 2024 ജൂലൈ വരെയുള്ള സമയങ്ങളില്‍ പല തവണകളായി 25 ലക്ഷത്തോളം രൂപ കരണ്‍ സിംഗിന് നല്‍കി. എന്നാല്‍ പിന്നീടാണ് കരണ്‍ ‘സോ ലോംഗ് വാലി’ എന്ന ചിത്രത്തിന്റെ നിര്‍മാണത്തിനായി തന്റെ പണം ഉപയോഗിക്കുകയാണെന്ന് അറിഞ്ഞത്. പണം തിരികെ ആവശ്യപ്പെട്ട് കരണ്‍ സിംഗിനെ സമീപിച്ചെങ്കിലും ഭീഷണിപ്പെടുത്തിയെന്നും രുചി പറഞ്ഞു.
View this post on Instagram
ചിത്രത്തിന്റെ റിലീസുണ്ടെന്നും സ്‌പെഷ്യല്‍ ഷോ ഉണ്ടെന്നും അറിഞ്ഞപ്പോള്‍ താന്‍ നേരിട്ടെത്താന്‍ തീരുമാനിക്കുകയായിരുന്നെന്നും താരം വ്യക്തമാക്കി. താരത്തിന്റെ പരാതിയില്‍ കരണ്‍ സിംഗ് ചൗഹാനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
STORY HIGHLIGHT: Actress Ruchi Gujjar hits producer Man