Kerala

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂട്യൂബർ ‘ഷാലു കിങ്’ അറസ്റ്റിൽ – youtuber shalu king arrestd in pocso case

വിദേശത്ത് വച്ച് പതിനഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വ്ലോഗർ അറസ്റ്റിൽ. കാസർകോട് കൊടിയമ്മ ചേപ്പിനടുക്കം വീട്ടിൽ മുഹമ്മദ് സാലിനെയാണ് മംഗലാപുരം വിമാനത്താവളത്തിൽ വെച്ച് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.

2016- ലാണ് ഇയാൾ ആദ്യ വിവാഹം ചെയ്തത്. എന്നാൽ ആദ്യ ഭാര്യ പിണങ്ങി പോയ സമയത്താണ് ഇയാൾ പതിനഞ്ചുകാരിയെ ഇൻസ്റ്റഗ്രാം, സ്നാപ് ചാറ്റ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ വഴി പരിചയപ്പെടുന്നത്. പിന്നീട് വിവാഹം കഴിക്കാം എന്ന് വഗ്‌ദാനം നൽകി പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി വിദേശത്തേക്ക് കടന്നു.

പിന്നീട് വിദേശത്തു നിന്നും മംഗലാപുരം വിമാനത്താവളം വഴി എത്തിയപ്പോഴായിരുന്നു പോലീസ് പിടികൂടിയത്. കൊയിലാണ്ടി പോലീസ് ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ആദ്യ വിവാഹത്തിൽ ഇയാൾക്ക് മൂന്ന് മക്കളുണ്ട്. ശാലു കിങ്സ് മീഡിയ, ശാലു കിങ്സ് വ്ലോഗ് എന്നിവയാണ് ഇയാളുടെ യൂട്യൂബ് ചാനലുകള്‍.

STORY HIGHLIGHT: youtuber shalu king arrestd in pocso case