കുഞ്ചാക്കോ ബോബൻ – രതീഷ് പൊതുവാൾ ടീം വീണ്ടും ഒന്നിക്കുന്ന ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ. താരങ്ങളുടെ വ്യത്യസ്തമായ ലുക്ക് കൂട്ടിച്ചേർത്ത് ഒരുക്കിയിരിക്കുന്ന കിടിലൻ പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. മാജിക് ഫ്രെയിംസും ഉദയ പിക്ചേഴ്സും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടെയാണ് ‘ഒരു ദുരൂഹ സാഹചര്യത്തിൽ’. ചിത്രത്തിന്റെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ഗംഭീര പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്.
ലിസ്റ്റിൻ സ്റ്റീഫനൊപ്പം കുഞ്ചാക്കോ ബോബനും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാണ്. കുഞ്ചക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, സുധീഷ്, ജാഫർ ഇടുക്കി, രാജേഷ് മാധവ്, ഷാഹി കബീർ, കുഞ്ഞികൃഷ്ണൻ മാഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ്, എന്നിവർക്കൊപ്പം സംവിധായകൻ രതീഷ് പൊതുവാളിന്റെ ഭാര്യ ദിവ്യ രതീഷ് പൊതുവാളും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
View this post on Instagram
ക്യാമറ അർജുൻ സേതു. എഡിറ്റർ മനോജ് കണ്ണോത്ത്. സംഗീതം ഡോൺ വിൻസന്റ്. ചിത്രത്തിന്റെ കൊ പ്രൊഡ്യുസർ ജസ്റ്റിൻ സ്റ്റീഫൻ. ആകാംക്ഷ ഉണർത്തുന്ന പോസ്റ്റർ പങ്കുവെച്ചതോടെ ഏറെ പ്രതീക്ഷയോടെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
STORY HIGHLIGHT: oru duruha sahayathil first look