Kerala

ആര്‍എസ്എസിന്‍റെ ദേശീയ വിദ്യാഭ്യാസ ഉച്ചകോടി ഇന്ന് കൊച്ചിയിൽ; അഞ്ച് സർവകലാശാല വിസിമാർക്ക് ക്ഷണം

കൊച്ചി: ആര്‍എസ്എസിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ ഉച്ചകോടിക്ക് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പരിപാടിയിൽ പങ്കെടുക്കും. കേരളത്തിലെ അഞ്ച് സർവകലാശാല വിസിമാർക്കും ജ്ഞാനസഭയിലേക്ക് ക്ഷണമുണ്ട്. ദേശീയ വിദ്യാഭ്യാസ നയരൂപീകരണത്തിന്റെ ഭാഗമായാണ് ജ്ഞാനസഭ സംഘടിപ്പിക്കുന്നത്. കണ്ണൂർ, കാലിക്കറ്റ്, കുഫോസ്, കേരള , സെൻട്രൽ എന്നീ യൂണിവേഴ്സിറ്റികളുടെ വിസിമാർ ജ്ഞാനസഭയ്ക്ക് എത്തുമെന്നാണ് സംഘാടകർ അറിയിച്ചിട്ടുള്ളത്. കേരള ഗവർണർ രാജേന്ദ്ര ആർലേക്കറും പങ്കെടുക്കും.