Kerala

പാർട്ടിയിൽ പലരും സ്ഥാനങ്ങൾക്ക് വേണ്ടി ചീത്ത പറഞ്ഞിട്ടുണ്ട്: വി.എസിനെ കുറിച്ച് എ സുരേഷ് കുമാർ | A Sureshkumar

തിരുവനന്തപുരം: ആലപ്പുഴ സമ്മേളനം വി എസിനെ അധിക്ഷേപിക്കാൻ വേണ്ടി മാത്രം നടത്തിയ സമ്മേളനമെന്ന് എ സുരേഷ് കുമാർ.

സമ്മേളനത്തിൽ വിഎസിനെ വിഷമിപ്പിക്കും വിധം ഒരുപാട് പരാമർശങ്ങൾ ഉണ്ടായി എന്നും വി എസിന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് എ സുരേഷ് കുമാർ പറഞ്ഞു.

‘പാർട്ടിയിൽ പലരും സ്ഥാനങ്ങൾക്ക് വേണ്ടി വിഎസിനെ ചീത്ത പറഞ്ഞിട്ടുണ്ട്. വിഎസിന്റെ സ്വന്തം തട്ടകത്തിൽ വെച്ച് അദ്ദേഹത്തെ അധിക്ഷേപിച്ചു. അത് വിഎസിനെ വളരെയധികം വിഷമിപ്പിച്ചു’ എന്നും സുരേഷ് പ്രതികരിച്ചു.