Kerala

ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവം; തെറ്റായ വിവരങ്ങൾ പങ്കുവെച്ച ഉദ്യോഗസ്ഥന് സസ്പെൻഷൻ – govindachamis prison escape officer suspended

ഗോവിന്ദചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് തെറ്റായ വിവരങ്ങൾ പങ്കുവെച്ച ജയിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ. പ്രിസൺ ഓഫീസർ അബ്ദുൽ സത്താറിനെയാണ് ജയിൽ ഡിഐജി സസ്പെൻഡ് ചെയ്തത്.

മാധ്യമങ്ങളിലൂടെ വിവരങ്ങൾ പങ്കുവെച്ചത് വകുപ്പിന് മാനക്കേട് ഉണ്ടാക്കിയെന്നും മറ്റ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർത്തുവെന്നും കണ്ടെത്തിയതോടെ അബ്ദുൽ സത്താറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയായിരുന്നു. നേരത്തെ കണ്ണൂർ ജയിലിൽ ജോലി ചെയ്യുമ്പോൾ ഉണ്ടായ അനുഭവങ്ങളാണ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പങ്കുവെച്ചത്.

എന്നാൽ കഴിഞ്ഞ ഒന്നരമാസമായി ആസൂത്രണം ചെയ്തായിരുന്നു ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടം. ജയിൽചാടാൻ ആരുടെയുo സഹായം ലഭിച്ചില്ലെന്നാണ് ഗോവിന്ദചാമി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഗോവിന്ദ ചാമി ജയില്‍ ചാടുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

STORY HIGHLIGHT: govindachamis prison escape officer suspended