കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ആശുപത്രി വിട്ടു. മൂന്ന് ദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഹൃദയമിടിപ്പിലെ വ്യതിയാനമാണ് തളര്‍ച്ചയ്ക്ക് കാരണം എന്നാണ് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞിരുന്നത്. മൂന്ന് ദിവസം അദ്ദേഹം വീട്ടില്‍ വിശ്രമിക്കും.
STORY HIGHLIGHT: tamilnadu cm mk stalin discharged