കൊച്ചി: ബംഗളുരു ആസ്ഥാനമായുള്ള സോഫ്റ്റ്വെയര്‍-ആസ്-എ-സര്‍വീസ് (സാസ്) കമ്പനിയായ അമാഗി മീഡിയ ലാബ്സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാരംഭ രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.
ക്ലൗഡ്-നേറ്റീവ് സാങ്കേതികവിദ്യയിലൂടെ മീഡിയ കമ്പനികളെ പ്രേക്ഷകരുമായി ബന്ധിപ്പിക്കുകയും ഉള്ളടക്കം (കണ്ടന്‍റ്) ലഭ്യമാക്കുന്നവരെയും വിതരണക്കാരെയും സ്മാര്‍ട്ട് ടെലിവിഷനുകള്‍, സ്മാര്‍ട്ട്ഫോണുകള്‍, ആപ്ലിക്കേഷനുകള്‍ എന്നിവയിലൂടെ ഇന്‍റര്‍നെറ്റ് വഴി വീഡിയോ അപ്ലോഡ് ചെയ്യാനും വിതരണം ചെയ്യാനും സഹായിക്കുകയും ചെയ്യുന്ന കമ്പനി 1,020 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 3,41,88,542 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി ലിമിറ്റഡ്, സിറ്റിഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഗോള്‍ഡ്മാന്‍ സാക്സ് (ഇന്ത്യ) സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ്, ഐഐഎഫ്എല്‍ ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ്, അവന്‍ഡസ് ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.