Recipe

വായിലിട്ടാല്‍ അലിഞ്ഞുപോകുന്ന മധുരമൂറും ഇളനീര്‍ പുഡ്ഡിംഗ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് അറിയാമോ ?വായിലിട്ടാല്‍ അലിഞ്ഞുപോകുന്ന മധുരമൂറും ഇളനീര്‍ പുഡ്ഡിംഗ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് അറിയാമോ ?

ചേരുവകൾ

പാൽ – 1 1/2 കപ്പ്‌
കോൺഫ്ലോർ – 1/4 കപ്പ്‌
പഞ്ചസാര – 3/4 അഥവാ കണ്ടൻസ്ഡ് മിൽക്ക് -1 കപ്പ്‌
ഇളനീർ (വെള്ള ഭാഗം ) അതിന്റെ വെള്ളത്തിൽ അരച്ചത് – 1/2 കപ്പ്‌
ഏലയ്ക്കാപ്പൊടി -1/2 ടീസ്പൂൺ
തയാറാക്കുന്ന വിധം

ചേരുവകൾ എല്ലാം ഒരു പാനിൽ കൂട്ടി യോജിപ്പിച്ചു ചൂടാക്കുക, കൈ എടുക്കാതെ ഇളക്കുക.കട്ടിയായ ശേഷം ഫ്രൈയിങ് പാനിൽ നിന്ന് ഒരു ബൗളിൽ അൽപം എണ്ണ തേച്ചു അതിലേക്കു പകർത്തുക.

ചൂടു കുറഞ്ഞ ശേഷം 30 മിനിറ്റു ഫ്രിഡ്ജിൽ വയ്ക്കുക.

അതിനു ശേഷം ഒരു പ്ലേറ്റിലേക്കു കമഴ്ത്തി എടുത്തു മുകളിൽ ഇഷ്ടമുള്ള രീതിയിൽ അലങ്കരിച്ചു വിളമ്പാം.