ചേരുവകൾ:
റവ – 1/2 കപ്പ്
പഴുത്ത മാമ്പഴം (പൾപ്പാക്കിയത്) – 1/2 കപ്പ്
പഞ്ചസാര – 1/2 കപ്പ് (മധുരം അനുസരിച്ച് മാറ്റം വരുത്താം)
നെയ്യ് – 3 ടേബിൾസ്പൂൺ
വെള്ളം – 1 1/2 കപ്പ്
കശുവണ്ടി, കിസ്മിസ് – അലങ്കരിക്കാൻ
ഏലക്ക പൊടിച്ചത് – 1/4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം:
ഒരു പാനിൽ 1 ടേബിൾസ്പൂൺ നെയ്യ് ചൂടാക്കി കശുവണ്ടിയും കിസ്മിസും വറുത്ത് മാറ്റിവെക്കുക.അതേ പാനിൽ റവ ചേർത്ത് ഇളം തവിട്ടുനിറമാകുന്നതുവരെ വറുക്കുക. ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.അതേ പാനിൽ വെള്ളം ഒഴിച്ച് തിളപ്പിക്കുക.തിളച്ച വെള്ളത്തിലേക്ക് വറുത്ത റവ അല്പാല്പമായി ചേർത്ത് ഇളക്കുക, കട്ടകെട്ടാതെ ശ്രദ്ധിക്കുക.റവ വെന്തു കഴിഞ്ഞാൽ മാമ്പഴ പൾപ്പ് ചേർത്ത് നന്നായി യോജിപ്പിക്കുക.പഞ്ചസാരയും ഏലക്ക പൊടിച്ചതും ചേർത്ത് ഇളക്കുക.ബാക്കിയുള്ള നെയ്യ് ചേർത്ത് ഇളക്കി കേസരി പാത്രത്തിൽ നിന്ന് വിട്ടുപോകുന്ന പരുവമാകുമ്പോൾ തീ ഓഫ് ചെയ്യുക.വറുത്ത കശുവണ്ടിയും കിസ്മിസും കൊണ്ട് അലങ്കരിച്ച് വിളമ്പാം.