ചേരുവകൾ:
റാഗി മാവ് – 1 കപ്പ്
ശർക്കര പൊടിച്ചത് – 1/2 കപ്പ് (മധുരം അനുസരിച്ച്)
കശുവണ്ടി, ബദാം (നുറുക്കിയത്) – 1/4 കപ്പ്
കൊക്കോ പൗഡർ – 2 ടേബിൾസ്പൂൺ
നെയ്യ് – 4-5 ടേബിൾസ്പൂൺ
ഏലക്ക പൊടിച്ചത് – 1/4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം:
ഒരു പാനിൽ റാഗി മാവ് ചേർത്ത് ചെറിയ തീയിൽ വറുക്കുക. റാഗിയുടെ പച്ചമണം മാറി നല്ല മണം വരുമ്പോൾ തീ ഓഫ് ചെയ്ത് ഒരു പാത്രത്തിലേക്ക് മാറ്റുക.അതേ പാനിൽ കുറച്ച് നെയ്യ് ചൂടാക്കി കശുവണ്ടിയും ബദാമും വറുത്ത് മാറ്റിവെക്കുക.റാഗി മാവ് തണുത്ത ശേഷം അതിലേക്ക് ശർക്കര പൊടിച്ചത്, കൊക്കോ പൗഡർ, ഏലക്ക പൊടിച്ചത്, വറുത്ത നട്സ് എന്നിവ ചേർത്ത് നന്നായി കൈകൊണ്ട് തിരുമ്മി യോജിപ്പിക്കുക.ബാക്കിയുള്ള നെയ്യ് ചൂടാക്കി ഈ കൂട്ടിലേക്ക് അല്പാല്പമായി ഒഴിച്ച് നന്നായി കുഴയ്ക്കുക. ലഡ്ഡു ഉരുട്ടാൻ പാകത്തിന് അയഞ്ഞതാകണം.ചെറിയ ഉരുളകളാക്കി ലഡ്ഡു ഉണ്ടാക്കുക.ചൂടാറിക്കഴിഞ്ഞാൽ വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക.