Recipe

അവൽ-തേങ്ങാ ലഡ്ഡു വേഗത്തിൽ ഉണ്ടാക്കാൻ കഴിയുന്നതും പോഷക സമൃദ്ധവുമായ ഒരു ലഡ്ഡു.

ചേരുവകൾ:

നേരിയ അവൽ (ചിരകിയ തേങ്ങ) – 1 കപ്പ്

ചിരകിയ തേങ്ങ – 1/2 കപ്പ്

ശർക്കര ചിരകിയത് / പൊടിച്ചത് – 1/2 കപ്പ് (മധുരം അനുസരിച്ച്)

നെയ്യ് – 2 ടേബിൾസ്പൂൺ

ഏലക്ക പൊടിച്ചത് – 1/2 ടീസ്പൂൺ

കശുവണ്ടി (ചെറുതായി നുറുക്കിയത്) – 2 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം:

ഒരു പാനിൽ നെയ്യ് ചൂടാക്കി കശുവണ്ടി വറുത്ത് മാറ്റിവെക്കുക.അതേ പാനിൽ അവൽ ചേർത്ത് ചെറിയ തീയിൽ നന്നായി വറുക്കുക. അവൽ ക്രിസ്പിയാകുമ്പോൾ തീ ഓഫ് ചെയ്ത് മാറ്റിവെക്കുക.തേങ്ങാ ചിരകിയതും ചേർത്ത് ചെറുതായി ചൂടാക്കുക. നിറം മാറേണ്ട ആവശ്യമില്ല.വറുത്ത അവൽ മിക്സിയിൽ ഇട്ട് തരിതരിപ്പായി പൊടിച്ചെടുക്കുക.ഒരു വലിയ പാത്രത്തിൽ പൊടിച്ച അവൽ, ചിരകിയ തേങ്ങ, ശർക്കര, ഏലക്ക പൊടിച്ചത്, വറുത്ത കശുവണ്ടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിച്ച് ശേഷം ചെറിയ ഉരുളകളാക്കി ലഡ്ഡു ഉണ്ടാക്കുക.ഇവ വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കാം.