Recipe

പഞ്ചസാര കുറച്ച് പഴങ്ങൾ ചേർത്ത് ഉണ്ടാക്കുന്ന ഓട്സ് പാൻകേക്കുകൾ

ചേരുവകൾ:

ഓട്സ് – 1 കപ്പ്

പാൽ – 1 കപ്പ്

മുട്ട – 1

ഏത്തപ്പഴം (പഴുത്തത്) – 1 (അരച്ചത്)

ബേക്കിംഗ് പൗഡർ – 1/2 ടീസ്പൂൺ

നെയ്യ്/ബട്ടർ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ഓട്സ് മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക.ഒരു പാത്രത്തിൽ പൊടിച്ച ഓട്സ്, പാൽ, മുട്ട, ഏത്തപ്പഴം അരച്ചത്, ബേക്കിംഗ് പൗഡർ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.നോൺ-സ്റ്റിക് പാനിൽ അല്പം നെയ്യോ ബട്ടറോ പുരട്ടി, മാവ് ഒഴിച്ച് ചെറിയ പാൻകേക്കുകൾ ഉണ്ടാക്കുക.ഇരുവശവും ഗോൾഡൻ നിറമാകുമ്പോൾ എടുക്കുക. തേനും പഴങ്ങളും ചേർത്ത് കൊടുക്കാം.