ചേരുവകൾ:
ഗോതമ്പ് മാവ് – 1 കപ്പ്
കാരറ്റ് – 1/4 കപ്പ് (വേവിച്ച് അരച്ചത്)
ബീറ്റ്റൂട്ട് – 1/4 കപ്പ് (വേവിച്ച് അരച്ചത്)
ഉപ്പ് – ഒരു നുള്ള്
എണ്ണ – വറുക്കാൻ
തയ്യാറാക്കുന്ന വിധം:
ഗോതമ്പ് മാവിൽ കാരറ്റ് അരച്ചതും ബീറ്റ്റൂട്ട് അരച്ചതും ഉപ്പും ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് ചപ്പാത്തി മാവ് പോലെ കുഴയ്ക്കുക.ചെറിയ ഉരുളകളാക്കി പൂരിക്ക് പരത്തുക.ചൂടായ എണ്ണയിൽ വറുത്തെടുക്കുക.