ചേരുവകൾ:
അരി – 1/2 കപ്പ്
ചെറുപയർ പരിപ്പ് – 1/4 കപ്പ്
നെയ്യ് – 1 ടീസ്പൂൺ
ജീരകം – 1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – 2 കപ്പ്
പച്ചക്കറികൾ (കാരറ്റ്, ബീൻസ്) – 1/4 കപ്പ് (ചെറുതായി അരിഞ്ഞത്)
തയ്യാറാക്കുന്ന വിധം:
അരിയും പരിപ്പും കഴുകി 15 മിനിറ്റ് കുതിർക്കാൻ വെക്കുക.പ്രഷർ കുക്കറിൽ നെയ്യ് ചൂടാക്കി ജീരകം പൊട്ടിക്കുക.അരിഞ്ഞ പച്ചക്കറികൾ ചേർത്ത് വഴറ്റുക.കുതിർത്ത അരിയും പരിപ്പും, മഞ്ഞൾപ്പൊടി, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് 2-3 വിസിൽ വരുന്നതുവരെ വേവിക്കുക.