എംബിഎ പ്രവേശന പരീക്ഷയായ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (CAT) 2025ന്റെ ഔദ്യോഗിക വിജ്ഞാപനം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് പുറത്തിറക്കി. രജിസ്ട്രേഷന്‍ 2025 ഓഗസ്റ്റ് 1-ന് രാവിലെ 10 മണിക്ക് ആരംഭിച്ച്, 2025 സെപ്റ്റംബര്‍ 13-ന് വൈകുന്നേരം 5 മണിക്ക് അവസാനിക്കും.
CAT വെബ്‌സൈറ്റില്‍ പറഞ്ഞിട്ടുള്ള മിനിമം അക്കാദമിക് യോഗ്യതകള്‍ ഉള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. പരീക്ഷ എഴുതാന്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് വിശദമായ വിജ്ഞാപനത്തിനായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. 2025 നവംബര്‍ 30-ന് മൂന്ന് സെഷനുകളിലായി പരീക്ഷ നടക്കും.
യോഗ്യത, പരീക്ഷാ രീതി, പരീക്ഷാ കേന്ദ്രങ്ങള്‍, പുതിയ വിവരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ക്കായി ഔദ്യോഗിക വെബ്‌സൈറ്റായ iimcat.ac.in സന്ദർശിക്കുക.
STORY HIGHLIGHT: cat 2025 registration opens