ചേരുവകൾ:
വേവിച്ച ഉരുളക്കിഴങ്ങ് – 1
വേവിച്ച പച്ചക്കറികൾ (കാരറ്റ്, ബീൻസ്, ഗ്രീൻ പീസ്) – 1/2 കപ്പ്
ബ്രെഡ് ക്രംബ്സ് – 1/4 കപ്പ്
മഞ്ഞൾപ്പൊടി – ഒരു നുള്ള്
ഗരം മസാല – 1/4 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – വറുക്കാൻ
തയ്യാറാക്കുന്ന വിധം:
വേവിച്ച ഉരുളക്കിഴങ്ങും പച്ചക്കറികളും ഉടച്ചെടുക്കുക.ഇതിലേക്ക് മഞ്ഞൾപ്പൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.ചെറിയ കട്ട്ലറ്റ് രൂപത്തിലാക്കി ബ്രെഡ് ക്രംബ്സിൽ പൊതിഞ്ഞ് എണ്ണയിൽ വറുത്തെടുക്കുക.