ചേരുവകൾ:
പനീർ – 100 ഗ്രാം (പൊടിച്ചത്)
സവാള – 1 (ചെറുതായി അരിഞ്ഞത്)
തക്കാളി – 1 (ചെറുതായി അരിഞ്ഞത്)
മഞ്ഞൾപ്പൊടി – ഒരു നുള്ള്
മല്ലിപ്പൊടി – 1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
നെയ്യ്/എണ്ണ – 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം:
ഒരു പാനിൽ നെയ്യ്/എണ്ണ ചൂടാക്കി സവാള വഴറ്റുകതക്കാളി ചേർത്ത് നന്നായി വഴറ്റുക.മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക.പൊടിച്ച പനീർ ചേർത്ത് നന്നായി ഇളക്കി 2-3 മിനിറ്റ് വേവിച്ച് തീ ഓഫ് ചെയ്യുക.ചപ്പാത്തിയോടൊപ്പം വിളമ്പാം.