Kerala

അറസ്റ്റിലായ കന്യാസ്ത്രീ പ്രീതി മേരിയുടെ കുടുംബം ഛത്തീസ്ഗഡിലേക്ക്

മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ നീതി തേടി സിസ്റ്റർ പ്രീതി മേരിയുടെ സഹോദരനും അങ്കമാലി എംഎൽഎ റോജി എം ജോണും ഛത്തീസ്ഗഡിലേക്ക് തിരിച്ചു.

തങ്ങളുടെ പ്രിയപ്പെട്ടവർക്ക് നീതി ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കുടുംബം. ഛത്തീസ്ഗഢ് പൊലീസ് ഒരു തെറ്റും ചെയ്യാത്തവരെ പീഡിപ്പിക്കുകയാണെന്ന് കുടുംബം ആരോപിച്ചു.

കന്യാസ്ത്രീകൾക്കൊപ്പം യാത്ര ചെയ്തിരുന്ന കുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിനായി കൊണ്ടുപോവുകയായിരുന്നു എന്ന് ആരോപിച്ചാണ് ബജ്റംഗ് ദൾ പ്രവർത്തകർ ഇവരെ തടഞ്ഞത്. തുടർന്ന് ടി.ടി.ഇ.യുടെ അറിയിപ്പിനെ തുടർന്ന് റെയിൽവേ പോലീസ് എത്തി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Latest News