മുൻ കാമുകിയുടെ മോർഫ് ചെയ്ത നഗ്നഫോട്ടോ ഇൻസ്‌റ്റഗ്രാം വഴി അയച്ചു ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ. കേസുമായി ബന്ധപ്പെട്ട് കൊല്ലം കൊട്ടാരക്കര കരിക്കോം സ്വദേശി ഹോബിൻ കെ കെ (23) യെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൊല്ലം സ്വദേശി ആയ തന്റെ മുൻകാമുകിയുടെ മോർഫ് ചെയ്ത നഗ്ന ഫോട്ടോകൾ ഇൻസ്റ്റഗ്രാം വഴി അയച്ചു കൊടുത്തു എന്നാണ് ഇയാൾക്കെതിരെയുളള കേസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നേരത്തെ എറണാകുളം സെക്ഷൻ കോടതിയും ഹൈക്കോടതിയും പ്രതിയുടെ ജാമ്യപേക്ഷ തള്ളിയിരുന്നു. തുടർന്ന് സ്റ്റേഷനിൽ ഹാജരായ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.