ആവശ്യമുള്ള സാധനങ്ങൾ:
വേവിച്ച ചിക്കൻ – 200 ഗ്രാം (പൊടിച്ചത്)
ഉരുളക്കിഴങ്ങ് – 1 വലുത് (വേവിച്ച് ഉടച്ചത്)
സവാള – 1 (പൊടിയായി അരിഞ്ഞത്)
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
പച്ചമുളക് – 1-2 (അരിഞ്ഞത്)
മല്ലിയില – കുറച്ച് (അരിഞ്ഞത്)
ഗരം മസാല – 1/2 ടീസ്പൂൺ
കുരുമുളകുപൊടി – 1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മുട്ട – 1 (അടിച്ചത്)
ബ്രെഡ് ക്രംബ്സ് – ആവശ്യത്തിന്
എണ്ണ – ഷാലോ ഫ്രൈ ചെയ്യാൻ
ഒരു വലിയ പാത്രത്തിൽ വേവിച്ച ചിക്കൻ, ഉടച്ച ഉരുളക്കിഴങ്ങ്, സവാള, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, മല്ലിയില, ഗരം മസാല, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴക്കുക. ഈ മിശ്രിതം ചെറിയ കട്ട്‌ലറ്റുകളുടെ ആകൃതിയിലാക്കുക. ഓരോ കട്ട്‌ലറ്റും അടിച്ചു വെച്ച മുട്ടയിൽ മുക്കി ബ്രെഡ് ക്രംബ്സിൽ പൊതിയുക. ഒരു പാനിൽ എണ്ണ ചൂടാക്കി, മീഡിയം തീയിൽ golden brown നിറമാകുന്നത് വരെ ഷാലോ ഫ്രൈ ചെയ്യുക.