ചിക്കൻ കീമ – 200 ഗ്രാം
സവാള – 1 വലുത് (പൊടിയായി അരിഞ്ഞത്)
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
പച്ചമുളക് – 2 (അരിഞ്ഞത്)
മല്ലിയില – കുറച്ച് (അരിഞ്ഞത്)
ഗരം മസാല – 1/2 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
സമോസ ഷീറ്റ് – ആവശ്യത്തിന്
മൈദയും വെള്ളവും ചേർത്ത പേസ്റ്റ് – ഒട്ടിക്കാൻ
എണ്ണ – വറുക്കാൻ
ഒരു പാനിൽ അല്പം എണ്ണ ചൂടാക്കി സവാള വഴറ്റുക. സവാള വാടിയ ശേഷം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് ചിക്കൻ കീമ ചേർത്ത് നിറം മാറുന്നത് വരെ വഴറ്റുക. മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി വേവിച്ചെടുക്കുക. വെള്ളം വറ്റിയ ശേഷം മല്ലിയില ചേർത്ത് തണുക്കാൻ വെക്കുക. സമോസ ഷീറ്റിൽ മസാല വെച്ച് ത്രികോണാകൃതിയിൽ മടക്കി മൈദ പേസ്റ്റ് ഉപയോഗിച്ച് ഒട്ടിക്കുക. ചൂടായ എണ്ണയിൽ golden brown നിറമാകുന്നത് വരെ വറുത്തെടുക്കുക.