എല്ലില്ലാത്ത ചിക്കൻ – 250 ഗ്രാം (ചെറിയ കഷണങ്ങളാക്കിയത്)
കടലമാവ് – 1/2 കപ്പ്
അരിപ്പൊടി – 2 ടേബിൾസ്പൂൺ
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ (എരിവിനനുസരിച്ച്)
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
ഗരം മസാല – 1/2 ടീസ്പൂൺ
കറിവേപ്പില – കുറച്ച്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – വറുക്കാൻ
ഉണ്ടാക്കുന്ന വിധം:
ഒരു വലിയ പാത്രത്തിൽ ചിക്കൻ കഷണങ്ങൾ എടുക്കുക. ഇതിലേക്ക് കടലമാവ്, അരിപ്പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യമെങ്കിൽ കുറച്ച് വെള്ളം തളിച്ച് മാവ് ചിക്കനിൽ പിടിക്കുന്ന പരുവത്തിലാക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി, മീഡിയം തീയിൽ ഓരോ ചിക്കൻ കഷണങ്ങളും golden brown നിറമാകുന്നത് വരെ വറുത്തെടുക്കുക. ടിഷ്യു പേപ്പറിൽ വെച്ച് അധികമുള്ള എണ്ണ മാറ്റിയ ശേഷം ചൂടോടെ സോസിനൊപ്പം വിളമ്പാം.