കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍. ഹര്‍ജി നിയമപരമായും വസ്തുതാപരമായും നിലനില്‍ക്കില്ലെന്നാണ് സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദം. അന്വേഷണത്തില്‍ അപാകത ആരോപിച്ച് നേരത്തെയും കുടുംബം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയും സുപ്രീം കോടതിയും ഈ ആവശ്യം തള്ളിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് ആവശ്യമായ തെളിവുകളെല്ലാം ശേഖരിച്ചു. പി പി ദിവ്യ കുറ്റക്കാരിയെന്ന് കണ്ടെത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൂടതെ സാക്ഷി മൊഴികളില്‍ തീയതി രേഖപ്പെടുത്താന്‍ വിട്ടുപോയതാണെന്നും പ്രതിയെ സഹായിക്കാന്‍ തീയതി രേഖപ്പെടുത്തിയില്ല എന്ന ആരോപണം വാസ്തവവിരുദ്ധമാണെന്നും പോലീസ് വ്യക്തമാക്കി.
പൊലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജു കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
STORY HIGHLIGHT: Naveen Babu death case
















