കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്നതിലെ മുഖ്യകണ്ണി ബെംഗ്ളുരുവിൽ പിടിയിൽ. നൈജീരിയന്‍ സ്വദേശി ഡിയോ ലയണലാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് നിന്നും എംഡിഎംഎയുമായി പിടികൂടിയ സിൽവസ്റ്റർ എന്ന യുവാവിനെ ചിറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് ഇയാൾക്ക് ലഹരിവിറ്റ നൈജീരിയൻ സ്വദേശിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്. ഒരു ദിവസം തന്നെ ലക്ഷകണക്കിന് രൂപയാണ് ഇയാളുടെ അക്കൗണ്ടിലേക്ക് എത്തുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
STORY HIGHLIGHT: nigerian native mdma seller arrested
















