ഭാരത് രാഷ്ട്ര സമിതി പാര്‍ട്ടിയിൽ നിന്ന് എംഎല്‍സിയായ കെ. കവിത പുറത്താക്കി പാര്‍ട്ടി അധ്യക്ഷന്‍ കെ. ചന്ദ്രശേഖര റാവു. കവിതയുടെ സമീപകാലത്തെ പെരുമാറ്റങ്ങളും തുടര്‍ച്ചയായ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളും മുൻ നിർത്തിയാണ് പാർട്ടിയിൽ നിന്നും കവിതയെ പുറത്താക്കിയിരിക്കുന്നത്.
കവിതയുടെ പ്രവർത്തനങ്ങൾ ബിആര്‍എസിന് ദോഷകരമാണെന്നതിനാല്‍ പാര്‍ട്ടി ഈ വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നത്. കവിതയെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ പാര്‍ട്ടി അധ്യക്ഷന്‍ കെ. ചന്ദ്രശേഖര റാവു തീരുമാനിക്കുകയായിരുന്നു. കൂടാതെ നേരത്തെ കെടിആറിന്റെ നേതൃത്വത്തെ കവിത പരസ്യമായി ചോദ്യം ചെയ്തതും പ്രശ്നങ്ങള്‍ രൂക്ഷമാക്കിയിരുന്നു.
STORY HIGHLIGHT: kcr suspends daughter k kavitha from brs party
















