ഭാരത് രാഷ്ട്ര സമിതിയിൽ നിന്ന് രാജിവെച്ച് കെ കവിത. കഴിഞ്ഞ ദിവസം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പിതാവും പാര്‍ട്ടി അധ്യക്ഷനുമായ കെ. ചന്ദ്രശേഖര റാവു പാർട്ടിയിൽ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയിൽ നിന്നും തന്റെ എംഎല്‍സി സ്ഥാനവും കവിത രാജിവെക്കുന്നതായി അറിയിച്ചത്.
പാര്‍ട്ടിക്കുള്ളിലെ ഗൂഢാലോചനകള്‍ക്ക് താന്‍ ഇരയായെന്നും. കെ.സി.ആറിന്റെ ആരോഗ്യവും പാര്‍ട്ടി പ്രവര്‍ത്തകരേയും ശ്രദ്ധിക്കണമെന്ന് ഞാന്‍ രാം അണ്ണയോട് അഭ്യര്‍ഥിക്കുന്നു. തെലങ്കാനയിലെ ദളിതര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും നീതി ഉറപ്പാക്കിയ കെസിആറാണ് തന്റെ പ്രചോദനം എന്നും പാര്‍ട്ടി ഓഫീസിനുള്ളില്‍ നിന്നുതന്നെ എനിക്കെതിരെ വ്യാജപ്രചാരണം നടക്കുന്നുണ്ടെന്ന് ഞാന്‍ രാമണ്ണയോട് പറഞ്ഞിരുന്നു. വര്‍ക്കിങ് പ്രസിഡന്റായ എന്റെ സ്വന്തം സഹോദരനില്‍ നിന്ന് ഒരു പ്രതികരണവും ഉണ്ടാകാതിരുന്നപ്പോള്‍ തന്നെ എനിക്ക് സാഹചര്യം മനസ്സിലായി എന്നും കവിത പറഞ്ഞു.
STORY HIGHLIGHT: k kavitha resigns from brs party
















