Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഈ ലോകത്തെ സകലമാന പുരസ്‌കാരങ്ങളും അദ്ദേഹത്തിന്റെ കാല്‍ച്ചുവട്ടില്‍ വച്ച് നമസ്‌കരിച്ചാലും അതിശയോക്തിയൊന്നുമില്ല; മോഹന്‍ലാലിനെ കുറിച്ച് ലക്ഷ്മി പ്രിയ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 24, 2025, 09:03 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നടി-റിയാലിറ്റി ഷോ താരം എന്നീ നിലകളില്‍ പ്രശസ്തയായ താരമാണ് ലക്ഷ്മി പ്രിയ. ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ച് നടി ലക്ഷ്മി പ്രിയ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. കടലും ആനയും മോഹന്‍ലാലും മലയാളിയ്ക്ക് എന്നും വിസ്മയമാണ്. അദ്ദേഹം അവതരിച്ച കാലത്ത് ജീവിക്കാന്‍ കഴിഞ്ഞതിലും വലിയ എന്തു ഭാഗ്യം വേണം നമുക്കെന്നും ലക്ഷ്മി പ്രിയ കുറിപ്പില്‍ പറയുന്നു.

ലക്ഷ്മി പ്രിയയുടെ വാക്കുകള്‍ ഇങ്ങനെ……….

ഹൃദയം നിറഞ്ഞു തുളുമ്പുന്ന ഈ ചിത്രത്തിനൊപ്പമുള്ള വീഡിയോ ഞാന്‍ എത്ര തവണ കണ്ടു എന്ന് എനിക്കറിയില്ല. മോഹന്‍ലാല്‍ എന്ന നടന് ഈ ലോകത്തെ മികച്ച അഭിനേതാവിന് നല്‍കാവുന്ന സകലമാന പുരസ്‌കാരങ്ങളും ആ കാല്‍ച്ചുവട്ടില്‍ വച്ച് നമസ്‌കരിച്ചാലും അതില്‍ അതിശയോക്തിയൊന്നും തന്നെയില്ല! അതെല്ലാം അദ്ദേഹം അര്‍ഹിക്കുന്നു!

എന്നിട്ടും രണ്ട് വരി കുറിക്കാന്‍ എന്തേ വൈകി എന്നു ചോദിച്ചാല്‍ നിറഞ്ഞ കുടത്തെപ്പറ്റി, നിറഞ്ഞു കത്തുന്ന നിലവിളക്കിനെപ്പറ്റി, കത്തുന്ന സൂര്യനെപ്പറ്റി ഞാനെന്താണ് എഴുതേണ്ടത്? എന്ത് എഴുതിയാലും പറഞ്ഞാലും അത് അധികമായിപ്പോകും.

ഞാന്‍ കണ്ട് ആസ്വദിക്കുകയായിരുന്നു. അദ്ദേഹത്തെ കേട്ട് ആസ്വദിക്കുകയായിരുന്നു. അദ്ദേഹം ഈ പുരസ്‌കാരത്തെ എങ്ങനെ നോക്കി കാണുന്നുവെന്ന്!അദ്ദേഹത്തെക്കുറിച്ച് എല്ലാവരും എന്താണ് പറയുന്നത് എന്ന്! ഓരോന്ന് കണ്ടും കേട്ടും പ്രാര്‍ത്ഥിക്കുകയായിരുന്നു, ഇനിയും പുരസ്‌കാരനേട്ടത്തിന്റെ ഉത്തുംഗശൃംഗത്തിലേക്ക് അദ്ദേഹത്തെ നയിക്കേണമേ എന്ന്!

മോഹന്‍ലാലിനൊപ്പം വളര്‍ന്നു വലുതായ ബാല്യ കൗമാരങ്ങളാണ് നമ്മുടേത്. ആദ്യമായി ഏത് ചിത്രമാണ് കണ്ടത് എന്ന് ചോദിച്ചാല്‍ അതോര്‍മ്മയില്ല എന്ന് തന്നെ പറയേണ്ടി വരും. തീയേറ്ററില്‍ ആദ്യം കണ്ട ചിത്രം അദ്വൈതമാണ്.1992 ല്‍. അതിനും മുന്‍പ് ഏതെങ്കിലും കണ്ടിട്ടുണ്ടാവാം. പക്ഷേ ഓര്‍മ്മയില്ല.ഒരു അഭിനേതാവിനെ വിലയിരുത്തുന്നതിനുള്ള പ്രായം ആകാത്തതിനാല്‍ അദ്വൈതത്തിലെ കഥാപാത്രത്തെക്കാള്‍ എന്നിലെ ബാലികയെ അത്ഭുതപ്പെടുത്തിയത് അദ്ദേഹത്തിലെ നര്‍ത്തകനാണ്. ആനന്ദനടനമാടി പലയാവര്‍ത്തി വിസ്മയിപ്പിച്ചത് അയല്പക്കത്തെ ടീവിയില്‍ ചിത്രഗീതത്തിലൂടെ താടിയും അല്പ്പം തടിയുമായി ജുബ്ബയിട്ട് എന്റെ നൃത്ത അധ്യാപകനായ രാധാകൃഷ്ണാന്‍ മാഷേപ്പോലെ ഒരാള്‍.. അക്കാലത്തെ മോഹന്‍ലാല്‍ എനിക്ക് ശരിക്കുമൊരു നര്‍ത്തകനായിരുന്നു. കള്ള് കുടിയനായ ഡാന്‍സ് മാഷ്. അയാള് കുടിച്ചപ്പോ അയാളുടെ വിയര്‍ത്ത ജുബ്ബയ്ക്കൊപ്പം കള്ളിന്റെ മണവും കൂടി വന്നിട്ട് എനിക്ക് ഛര്‍ദ്ദിക്കാന്‍ വന്നു. എന്നിട്ടും അയാളുടെ നൃത്തം ആസ്വദിക്കാന്‍ പിന്നെയും പിന്നെയും കമലദളവും അതിലെപ്പാട്ടുകളും കണ്ടു. വിഷം കഴിച്ചവശനായി മാഷ് മരിച്ചപ്പോള്‍ ആ വിഷവും കള്ളും വിയര്‍പ്പും ചേര്‍ന്ന മണം അനുഭവിച്ചു കൊണ്ട് മാഷ് മരിക്കണ്ട എന്ന് എന്റെ കുഞ്ഞ് മനം തേങ്ങി..

പിന്നെ ഞാനയാളെ കണ്ടത് ഞങ്ങടെ നാട്ടിന്‍പുറത്ത് ടെന്റ് കെട്ടി മാസങ്ങളോളം സൈക്കിള്‍ യജ്ഞം നടത്താന്‍ വരുന്ന സൈക്കിള്‍ യജ്ഞക്കാരനായിട്ടാണ്. വിഷ്ണു ലോകം എന്ന ചിത്രത്തില്‍. പാന്റ് മടക്കി വച്ച്, തലയില്‍ ഒരു കെട്ട് കെട്ടി, പാട്ടും കൂത്തുമൊക്കെയായി രസികനായ ചേട്ടന്‍. നേരത്തേ പറഞ്ഞ എന്റെ രാധാകൃഷ്ണന്‍ മാഷേപ്പോലെ എനിക്ക് നന്നായി അറിയുന്ന ആള്‍. ആ ചേട്ടന്‍ പറമ്പിലെ ടെന്റ്റില്‍ ഉണ്ടോന്ന് എത്രയോ തവണ ഞാന്‍ ഒളിഞ്ഞു നോക്കിയിട്ടുണ്ട്. രാത്രിയില്‍ കളര്‍ പേപ്പര്‍ പതിപ്പിച്ചു കത്തിക്കുന്ന കളര്‍ ലൈറ്റുകളുടെ ചോട്ടില്‍ ഞങ്ങള്‍ കാണികളുടെ മുന്നിലേക്ക് സൈക്കിളുമായി ഇറങ്ങി വരാനായി ഞാന്‍ പ്രതീക്ഷയോടെ ഇരുന്നിട്ടുണ്ട്!

ReadAlso:

1.77 കോടിയുടെ നഷ്ടപരിഹാരം ലഭിക്കുമോ? രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ? അപവാദപ്രചാരണങ്ങൾക്ക് തെളിവുകളോടെ മറുപടി നൽകി രേണു സുധി!

ഒടിടി റിലീസിന് പിന്നാലെ ചർച്ചയായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ മമിതയുടെ ലുക്ക്

കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ വിതരണം ചെയ്തു; മികച്ച ചിത്രം എക്കോ, നടൻ മോഹൻലാൽ, നടിമാരായി അനശ്വരയും കല്യാണിയും

“മക്കളോട് സ്ട്രിക്റ്റ് ആവില്ല, ക്ലാസ് കട്ട് ചെയ്ത് ആസ്വദിക്കാൻ പറയും”: അമ്മയായാൽ താൻ എങ്ങനെയെന്ന് വെളിപ്പെടുത്തി തമന്ന ഭാട്ടിയ

കടബാധ്യത വന്നപ്പോഴും അമ്മ തിരിഞ്ഞുനോക്കിയില്ല, എന്റെയടുത്ത് വരരുതെന്ന് പറഞ്ഞു: തുറന്നുപറച്ചിലുമായി സാന്ദ്ര എമി

പിന്നെ അയാള്‍ സമ്മാനിച്ചത് ഭയമാണ്. അതോര്‍ക്കുമ്പോ ഇന്നും ഭയം വരും. കുട്ടിക്കാലത്തെ ഭയപ്പെടുത്തുന്ന കഥകളില്‍ കേട്ടിട്ടുള്ള റിപ്പര്‍ ചാക്കോയെപ്പോലെ ഒരാള്‍..വരയ്ക്കുന്ന, പാടുന്ന എന്നെപ്പോലെയുള്ള കുട്ടികളോട് വേഗം ഇണങ്ങുന്ന ചേട്ടന്‍..പക്ഷേ പക്ഷേ ആ ചേട്ടന്‍..അയ്യോ വേണ്ട.. കൊല്ലുമ്പോഴുള്ള ആ ചിരി..ഞാന്‍ കണ്ണുകള്‍ ഇറുക്കെ അടച്ചു..വേണ്ട..സദയം

കൊട്ടാരത്തിലെ പാട്ടുകാരനായി ഹിസ് ഹൈനസ് അബ്ദുള്ള, അയാള്‍ പാടിയപ്പോള്‍ മറ്റൊരാള്‍ അയാള്‍ക്ക് വേണ്ടി പാടിയതാണ് എന്ന് തോന്നിയതേ ഇല്ല.പിന്നെയും അയാളെ കണ്ടു അച്ഛനെ തല്ലുന്നത് കണ്ട് പോലീസുകാരനാകാന്‍ കാത്തിരുന്ന മകന്‍ തെരുവ് ഗുണ്ടയായി, മനോരോഗ ചികിത്സ തേടി എത്തിയ പെണ്‍കുട്ടിയാല്‍ പ്രണയിക്കപ്പെടുന്ന മനോരോഗ വിദഗ്ധനായി, കുട്ടിക്കാല ട്രോമയാല്‍ സിസോഫ്‌റീനിയ ബാധിതനായി സ്വന്തം ഭാര്യയെ കഴുത്ത് ഞെരിച്ചു കൊല്ലുന്നവനായി, വേശ്യയെ പ്രണയിക്കുന്നവനായി, പൊലീസുകാരനാകാന്‍ കാത്തിരുന്ന മകന്‍ സ്വന്തം അച്ഛനെ തല്ലുന്നത് കണ്ട് തെരുവ് ഗുണ്ടയായി അങ്ങനെ അങ്ങനെ എത്രയോ വട്ടം ഏതൊക്കെ വേഷങ്ങളില്‍ നമ്മള്‍ അയാളെക്കണ്ടിരിക്കുന്നു??

അയാള്‍ ശരിക്കും ഒരു അത്ഭുതമാണെന്നും അതൊരു മനുഷ്യനല്ല ഒരു വിദ്യാധരന്‍ മനുഷ്യ വേഷത്തില്‍ വന്നതാണ് നമ്മെ വിസ്മയിപ്പിക്കാന്‍ എന്നും എനിക്ക് മനസ്സിലായത് വാനപ്രസ്ഥം കണ്ടപ്പോഴാണ്..പൂതനയായി ഉണ്ണിയ്ക്ക് പാല് കൊടുക്കാനും മൂക്കും കണ്ണുമൊക്കെ വിറപ്പിച്ച് അങ്ങനെ തന്നെ മരിച്ചു വീഴാനും കഥകളി അഭ്യസിക്കാത്ത ഒരാള്‍ ചെയ്യണമെങ്കില്‍ അത് ഒരു മനുഷ്യനാവാന്‍ യാതൊരു സാധ്യതയുമില്ല.മെല്ലെ മെല്ലെ ആ മനുഷ്യനെ ഒരു വിസ്മയമായി വിദ്യാധരനായി – ഇതിഹാസമായി – പ്രതിഷ്ഠിച്ചു.

പിന്നെയും ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞ് അത്രനേരം വെയിലില്‍ നിന്നതു കൊണ്ട് കണ്ണില്‍ കയറിയ ഇരുട്ടുമായി വീടിന്റെ ഉള്ളിലേക്ക് കയറുകയും ഇരുട്ടില്‍ ഒരു ഭീമാകാരന്റെ നെഞ്ചില്‍ ഇടിച്ചു നില്‍ക്കുകയും ചെയ്തു. ഒന്നും മനസ്സിലായില്ല..തല ഇരുവശത്തേക്കും ചലിപ്പിച്ചു കൊണ്ട് കണ്ണ് ചിമ്മി ചിമ്മി ഞാന്‍ നോക്കി..അയ്യോ ഇത് അദ്ദേഹമല്ലേ? നിലവിളിച്ചു കൊണ്ട് ഓരോട്ടമായിരുന്നു..ഒരുമിച്ച് അഭിനയിക്കാന്‍ കഴിഞ്ഞ ഗുരു കൃപയുണ്ടായിരുന്ന നാല്പ്പത്തി അഞ്ച് ദിവസങ്ങള്‍..ഒളിഞ്ഞും മറഞ്ഞും അദ്ദേഹത്തെ തന്നെ നോക്കി വിസ്മയം കൊണ്ട്..

ഹോഗ്ഗനക്കലെ കാട്ടില്‍ അദ്ദേഹം വെട്ടിക്കളഞ്ഞ നഖം പോലും ഞാനെടുത്തു സൂക്ഷിച്ചു വച്ചു എന്ന് പറയുമ്പോ ഊഹിക്കാമല്ലോ എനിക്ക് അദ്ദേഹത്തോടുള്ള ആരാധന? കടലും ആനയും മോഹന്‍ലാലും മലയാളിയ്ക്ക് എന്നും വിസ്മയമാണ്..സിനിമ സിനിമ എന്ന് മിടിക്കുന്ന ഹൃദയമുള്ള വിസ്മയം! നാം അതിനെ ‘ എന്റെ’ എന്ന് ചേര്‍ത്തു വച്ച് ‘എന്റെ ലാലേട്ടന്‍ ‘ എന്ന് സംബോധന ചെയ്യുന്നു..അദ്ദേഹം അവതരിച്ച കാലത്ത് ജീവിക്കാന്‍ കഴിഞ്ഞതിലും വലിയ എന്തു ഭാഗ്യം വേണം നമുക്ക്?

Tags: actor mohanlalACTRESS LAKSHMI PRIYA

Latest News

ഇ.എന്‍ സുരേഷ് ബാബുവിനെ മാറ്റി; വി. ചെന്താമരാക്ഷന്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി

അമ്പതാമത് വയലാർ അവാർഡ് ആർ. രാജശ്രീയ്ക്ക്; പുരസ്‌കാരം ‘ആത്രേയകം’ നോവലിന്

“സൈക്കോയെപ്പോലെ പെരുമാറി, ബെൽറ്റും ചൂലും ഇടികല്ലും ഉപയോഗിച്ച് മർദിച്ചു”: സ്ത്രീധനത്തിന്റെ പേരിൽ നവവധുവിന് സൗദിയിൽ ക്രൂരപീഡനം; ഭർത്താവിന്റെ പീഡന കഥ തുറന്നുപറഞ്ഞ് അഞ്ജു

പി. കെ. ശശിക്കെതിരായ നടപടി വൈകി; സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം

ശ്രീലേഖ പറയുന്ന ഒരു കാര്യവും വിശ്വസിക്കാൻ കഴിയില്ല, നാക്കെടുത്താൽ കള്ളം മാത്രമേ പറയൂ: വിമർശനവുമായി വി. ശിവൻകുട്ടി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies