Kerala

കേരളോത്സവത്തിൻ്റെ സമ്മാനദാനത്തെ ചൊല്ലി തർക്കം; പാലക്കാട്ട് വനിതാ പഞ്ചായത്ത് പ്രസിഡന്റിന് മർദ്ദനം

പാലക്കാട്: മുട്ടിക്കുളങ്ങരയിൽ കേരളോത്സവത്തിൽ സമ്മാനദാനത്തെ ചൊല്ലി സംഘർഷം. പുതുപ്പരിയാരം പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദുവിനും മറ്റംഗങ്ങൾക്കുമാണ് മർദനമേറ്റത്. സമ്മാനങ്ങൾ ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു മർദനം

പുതുപ്പരിയാരം പഞ്ചായത്തിൽ നടക്കുന്ന കേരളോത്സവത്തിൻ്റെ സമാപനത്തിൽ സമ്മാനവിതരണം അടുത്തദിവസം നടത്തുമെന്ന് പ്രഖ്യാപിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഭവത്തിൽ ഹേമാമ്പിക നഗർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.